Oommen Chandy | ജലപാനം പോലുമില്ലാതെ 20 മണിക്കൂർ വരെ ഒറ്റ നിൽപ്; കണ്ണീരൊപ്പിയത് പതിനായിരങ്ങൾക്ക്; 'ജനസമ്പർക്ക'ത്തിൽ അലിഞ്ഞ ഉമ്മൻ ചാണ്ടി; കരുതലും സ്നേഹവും കൈമുതലാക്കിയ നേതാവ് വിടപറയുമ്പോൾ
Jul 18, 2023, 12:31 IST
കോട്ടയം: (www.kvartha.com) കടുത്ത രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടപ്പോഴും തളരാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അതിന് പിന്നിലെ രഹസ്യം ജനങ്ങൾ ഒപ്പമുണ്ടായിരുന്നു എന്നതാണ്. ജനങ്ങൾക്കിടയിൽ അലിഞ്ഞു ജീവിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി കേരളത്തിന്റെ ഭരണചരിത്രത്തിൽ തുല്യതയില്ലാത്ത ഏടാണ്.
സംസ്ഥാനത്ത് പലയിടത്തും സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്ങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം ശ്രമിച്ചു. 2011 മുതൽ മൂന്ന് വർഷം മൂന്ന് ഘട്ടമായി ജില്ലകളിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിൽ ദിവസങ്ങളോളം ജലപാനം പോലുമില്ലാതെ 12 മുതൽ 19 മണിക്കൂർ വരെ ഒറ്റനിൽപിൽ നിന്ന് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് മുന്നിൽ നിന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കേരളം ഒരേമനസോടെ കണ്ടു.
സർകാർ ഓഫീസുകളുടെ ചുവപ്പുനാടകളിൽ കുരുങ്ങിക്കിടന്ന ഒട്ടേറെപേരുടെ ആവലാതികൾക്ക് പരിഹാരം കാണാൻ ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്കായി. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനസമ്പർക്ക പരിപാടികളിൽ 11,45,449 അപേക്ഷകളാണ് തീർപ്പാക്കിയത്. 242,87,23,832 കോടി രൂപയാണ് ഇതിലൂടെ ചിലവഴിച്ചത്. വൈദ്യുതി, കുടിവെള്ളം, പട്ടയം, വീട്, ബിപിഎൽ കാർഡ്, ചികിത്സ തുടങ്ങി നിരവധി പരാതികൾക്കാണ് പാതിരാവോളം നീണ്ടുനിന്ന ജനസമ്പർക്ക പരിപാടിയിലൂടെ ഉമ്മൻ ചാണ്ടി പരിഹാരം കണ്ടത്.
നീതിപൂർവവും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകുന്നതിന് തടസമാകുന്ന ചുവപ്പുനാട എന്ന വിപത്ത് നീക്കം ചെയ്ത് ജനങ്ങളും സർകാരും തമ്മിലുള്ള വിടവ് നികത്തുക എന്നതാണ് പരിപാടിയുടെ ഊന്നൽ എന്ന് ഉമ്മൻ ചാണ്ടി അന്ന് പറഞ്ഞിരുന്നു. മെച്ചപ്പെട്ട ഭരണത്തിനായി ഔദ്യോഗിക നിയമങ്ങളും നടപടിക്രമങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറ്റുന്നതിനും ജനസമ്പർക്കം നിമിത്തമായി. ഓരോ ജില്ലയിലും ഷെഡ്യൂൾ ചെയ്യുന്നതിന് 30 ദിവസം മുമ്പ് നിവേദനങ്ങൾ ക്ഷണിക്കുകയും അവ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ച് അർഹതപ്പെട്ടവർക്ക് സേവനങ്ങൾ നൽകാനും അദ്ദേഹം ശ്രദ്ധിച്ചു.
ജനസമ്പർക്ക പരിപാടി ഉമ്മൻചാണ്ടിയെ ജനകീയ ഭരണാധികാരിയാക്കി മാറ്റി. ജൂലൈയിൽ പൊതുസേവനത്തിനുള്ള യുഎൻ അവാർഡ് നേടിയതിലൂടെ ജനസമ്പർക്ക പരിപാടി അന്താരാഷ്ട്ര തലത്തിലും ചർച്ചയായി. അനവധി സാധാരണക്കാർക്ക് പ്രതീക്ഷയുടെ പൊൻകിരണം വീശിയ ഉമ്മൻചാണ്ടിയുടെ വിയോഗം കേരള ജനതയ്ക്ക് വലിയ നഷ്ടം തന്നെയാണ്.
Keywords: News Kottayam, Kerala, Politics, Oommen Chandy, Janasamparka Paripadi, Obituary, Oommen Chandy's mass contact programme.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.