മാണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത്; ആരേയും തളച്ചിടുന്ന രീതി യു ഡി എഫിനില്ല
Jul 1, 2016, 15:20 IST
തിരുവനന്തപുരം: (www.kvartha.com 01.07.2016) മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ എം മാണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി രംഗത്ത്. നേരത്തെ ബാര്‍ക്കോഴ കേസിനു പിന്നില്‍ ഗൂഢാലോചനയാണെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും മാണി പറഞ്ഞിരുന്നു. മനോരമ ന്യൂസ് ചാനലിന്റെ നേരെ ചൊവ്വ പരിപാടിയിലെ അഭിമുഖത്തിലാണ് മാണി തനിക്കെതിരെയുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തിയത്.
Keywords: Thiruvananthapuram, Conspiracy, Allegation, UDF, LDF, Oommen Chandy, K.M.Mani, Ramesh Chennithala, Marriage, Kerala.
താന്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്ന് ചിലര്‍ സംശയിച്ചിരുന്നുവെന്നും അതിനാല്‍ തന്നെ യുഡിഎഫില്‍ തളച്ചിടുകയായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നും മാണി പറഞ്ഞിരുന്നു. അവരെ അറിയാമെങ്കിലും മാന്യതകൊണ്ട് പേരു പറയുന്നില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ആരെയും തളച്ചിടുന്ന രീതി യുഡിഎഫിനില്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്
സൗഹൃദം കൊണ്ടാണെന്നും, സഹപ്രവര്‍ത്തകനാണെന്ന പരിഗണന വെച്ചാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
യുഡിഎഫിന്റെ തോല്‍വിക്ക് കാരണക്കാരനായ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്നും മാണി പറഞ്ഞിരുന്നു.
Also Read:
മാലിക്ദീനാര്‍ പള്ളിയില്‍ ജുമുഅക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
എന്നാല്‍ ആരെയും തളച്ചിടുന്ന രീതി യുഡിഎഫിനില്ലെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്
സൗഹൃദം കൊണ്ടാണെന്നും, സഹപ്രവര്‍ത്തകനാണെന്ന പരിഗണന വെച്ചാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
യുഡിഎഫിന്റെ തോല്‍വിക്ക് കാരണക്കാരനായ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്നും മാണി പറഞ്ഞിരുന്നു.
Also Read:
Keywords: Thiruvananthapuram, Conspiracy, Allegation, UDF, LDF, Oommen Chandy, K.M.Mani, Ramesh Chennithala, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.