തൊഗാഡിയക്കെതിരായ കേസ് പിന്‍വലിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

 


കൊച്ചി: (www.kvartha.com 22.11.2014) വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ച തീരുമാനം വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 2003ലെ മാറാട് സമാധാന ചര്‍ച്ചയുടെ ഭാഗമായാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ആഭ്യന്തര, നിയമ വകുപ്പുകള്‍ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. 2003ലെ മാറാട് കലാപത്തിനുശേഷം കോഴിക്കോട്ട് മുതലക്കുളം മൈതാനിയില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചത്്. കേസിലെ രണ്ടാം പ്രതിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ നല്‍കിയ അപേക്ഷയിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസ് പിന്‍വലിക്കാന്‍ ഉത്തരവിട്ടത്.

മുതലക്കുളത്ത് പ്രസംഗിക്കാന്‍ പോലീസ് അനുമതി നല്‍കാത്ത  സാഹചര്യത്തില്‍ വര്‍ഗീയ ചുവയുള്ള പരാമര്‍ശം നടത്തിയതിനും മൈക്ക് ഉപയോഗിച്ചതിനും തൊഗാഡിയെയും കുമ്മനത്തെയും പ്രതിയാക്കി കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോഴിക്കോട് ആറാം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ഐ.പി.സി 153 എ പ്രകാരം മുന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് തൊഗാഡിയക്കെതിരെ ചുമത്തിയിരുന്നത്. തൊഗാഡിയയും കുമ്മനം രാജശേഖരനും ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.

2012 ല്‍ പോലീസ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ വിദ്വേഷചുവയുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കാണിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കുമ്മനം കത്ത് നല്‍കിയതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ കലക്ടര്‍ തീരുമാനിക്കുകയായിരുന്നു.

അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന സ്പര്‍ജന്‍ കുമാര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെ  മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിച്ചത്.
തൊഗാഡിയക്കെതിരായ  കേസ് പിന്‍വലിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Oommen Chandy accused of being communal for taking back case against Praveen Togadia,Kochi, Marad Riot, Kozhikode, Police, Case, Thiruvanchoor Radhakrishnan, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia