Online Scam | കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പെരുകുന്നു, പണംതിരിച്ചുപിടിക്കാന്‍ ഭഗീരഥ പ്രയത്നവുമായി സൈബര്‍ പൊലിസ്, അപരിചതരുടെ മെസേജുകള്‍ക്കും ലിങ്കുകള്‍ക്കും പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പു പെരുകിയതോടെ പൊലിസ് കടുത്ത ജാഗ്രതയില്‍. പാര്‍ട്ട് ടൈം ജോലിയിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്തു എടക്കാട് സ്വദേശിനിയില്‍ നിന്നും 4,73,000തട്ടിയെടുത്ത സംഭവത്തില്‍ 72,468രുപ ഓണ്‍ ലൈന്‍ സംഘത്തില്‍ നിന്നും തിരിച്ചു പിടിച്ചതായി കണ്ണൂര്‍ സൈബര്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സനല്‍കുമാര്‍ കണ്ണൂര്‍ സൈബര്‍ സെല്‍ ഓഫീസില്‍ അറിയിച്ചു.
  
Online Scam | കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പെരുകുന്നു, പണംതിരിച്ചുപിടിക്കാന്‍ ഭഗീരഥ പ്രയത്നവുമായി സൈബര്‍ പൊലിസ്, അപരിചതരുടെ മെസേജുകള്‍ക്കും ലിങ്കുകള്‍ക്കും പ്രതികരിക്കരുതെന്ന് മുന്നറിയിപ്പ്

ഓണ്‍ ലൈന്‍തട്ടിപ്പുസംഘത്തില്‍ നിന്നും വാഗ്ദ്ധാനം ചെയ്ത ജോലി ലഭിക്കുകയോ നല്‍കിയ പണം തിരികെ ലഭിക്കുകയോ ചെയ്തില്ലെന്ന എടക്കാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. 1930 എന്ന സൈബര്‍ ഹെല്‍പ്പ്ലൈനില്‍ പരാതിക്കാരിയായ യുവതി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് അടിയന്തിര നടപടിയുമായി മുന്‍പോട്ടു പോയത്. ഇതിന്റെ പ്രഥമനടപടിയായി അൗക്കണ്ടില്‍ നിന്നും നഷ്ടമായെന്നു കരുതിയ പണത്തില്‍ നിന്നും ഒരുഭാഗം അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. ബാങ്ക് അധികൃതരുടെ സഹായത്തോടെ പ്രതികള്‍ ജാര്‍ഖണ്ഡിലെ ഗിരിധര്‍ എ.ടി. എമ്മില്‍ നിന്നും പണംപിന്‍വലിക്കുന്നത് തടഞ്ഞതോടെയാണ് നഷ്ടപ്പെട്ട പണത്തില്‍ നിന്നും ഒരുഭാഗം തിരികെ ലഭിക്കുന്നതിന് വഴിതുറന്നത്. .ഓണ്‍ ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കി പണം നഷ്ടപ്പെട്ടവര്‍ക്ക് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലിസിന്റെ ഇടപെടലില്‍ ഇതുവരെയായി 74,548 രൂപ തിരികെ ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു. പാര്‍ട്ട് ടൈം ജോലി നല്‍കാമെന്നു വാട്സ്അപ്പിലൂടെ വ്യാജ വാഗ്ദാനം നല്‍കി വളപട്ടണം സ്വദേശിയുടെ 1,04,000 തട്ടിയെടുക്കുകയും പിന്നീട് ജോലിയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയില്‍ 1,800 രൂപ പൊലിസ് വീണ്ടെടുത്തിട്ടുണ്ട്.

പാന്‍ഡീറ്റൈയ്ല്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ നിന്നാണെന്നു പറഞ്ഞു വിളിച്ചു അൗക്കണ്ടു വിവരങ്ങള്‍ ആവശ്യപ്പെട്ടു ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയില്‍ നിന്നും 17,041രൂപ അക്കൗണ്ടില്‍ നിന്നും കവര്‍ന്ന സംഭവത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ സി. ഐ സനല്‍കുമാര്‍ അറിയിച്ചു. ദിവസവും നല്ലൊരു വരുമാനം വാഗ്ദ്ധാനം ചെയ്തു നിരവധി പേരില്‍ നിന്നുംലക്ഷങ്ങളാണ് തട്ടിയെടുത്തിട്ടുളളത്. ഇത്തരത്തിലുളള പരാതികള്‍ ഓരോദിവസവും കൂടുമ്പോഴും വ്യാപകമായിരിക്കുകയാണ്. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റന്റ് ഗ്രാം എന്നിവ വഴിയാണ് തട്ടിപ്പു നടത്തുന്നത്. ഇത്തരം മെസേജുകളോട് പ്രതികരിക്കുകയോ ലിങ്ക് തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് സൈബര്‍ പൊലിസ് അറിയിച്ചു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവര്‍ ഉടന്‍ തന്നെ 1930 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്ന് സൈബര്‍ പൊലിസ് അറിയിച്ചു.

Keywords: Kannur, Kerala, Kerala-News, Kannur-News, Kerala-News, Online Scam, Police, Cyber, Cyber Crime, Social Media, Online scams on the rise in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia