Online Fraud | കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഷെയര്‍ട്രേഡിങ് തട്ടിപ്പ്; പാനൂര്‍ സ്വദേശിയായ ചാര്‍ടേര്‍ഡ് അകൗണ്ടിന് നഷ്ടമായത് 6 ലക്ഷം; സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി

 


തലശ്ശേരി: (KVARTHA) കണ്ണൂരില്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പിലൂടെ പാനൂര്‍ സ്വദേശിയായ ചാര്‍ടേര്‍ഡ് അകൗണ്ടന്റിന് ആറ് ലക്ഷത്തിലധികം രൂപ നഷ്ടമായി. വാട്സ് ആപിലൂടെ ഷെയര്‍ ട്രേഡിംഗ് ചെയ്ത് വന്‍ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ഷെയര്‍ എടുക്കുന്നതിനായി പല അകൗണ്ടുകളിലേക്ക് 6,32,000 രൂപ തവണകളായി അയച്ചു കൊടുക്കുകയായിരുന്നു.

ഇതിന് സമാനമായ മറ്റൊരു പരാതിയില്‍ കതിരൂര്‍ സ്വദേശിക്ക് നഷ്ടമായത് 88,500 രൂപയാണ്. വാട്സ് ആപിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായായിരുന്നു തട്ടിപ്പ്. തലശ്ശേരി സ്വദേശിക്കും സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി. ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ക്രെഡിറ്റ് കാര്‍ഡ് വഴി 1000 രൂപ അടച്ച് സാധനം ഓര്‍ഡര്‍ നല്‍കുകയായിരുന്നു. Online Fraud | കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഷെയര്‍ട്രേഡിങ് തട്ടിപ്പ്; പാനൂര്‍ സ്വദേശിയായ ചാര്‍ടേര്‍ഡ് അകൗണ്ടിന് നഷ്ടമായത് 6 ലക്ഷം; സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി


പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ നല്‍കാതെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് പരാതി. മൂന്ന് പരാതികളിലും സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരിക്കുകയാണെന്ന് സി ഐ സനല്‍ കുമാര്‍ അറിയിച്ചു.
ദിനം പ്രതി കൂടിവരുന്ന സൈബര്‍ തട്ടിപ്പില്‍ നിരവധി പേരാണ് കെണിയില്‍ വീഴുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി പൊലീസ് നിരന്തരം അറിയിപ്പുകള്‍ നല്‍കി വരുന്നുണ്ടെന്ന് സൈബര്‍ സെല്‍ സി ഐ അറിയിച്ചു.

ഫേസ് ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് കംപനികളുടെ വ്യാജ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്സ് ആപ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലത്ത് പരിചയമില്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസേജുകളോ, കംപനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്നും പൊലീസ് അറിയിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പൊലീസ് സൈബര്‍ ഹെല്‍പ്ലൈനില്‍ ബന്ധപ്പെടണമെന്ന് സൈബര്‍ സെല്‍ സി ഐ അറിയിച്ചു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തു പാര്‍ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞു ഉദ്യോഗാര്‍ഥികളുടെ പണം തട്ടിയെടുക്കുന്നത് ഉത്തരേന്‍ഡ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍തട്ടിപ്പു സംഘമാണെന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഇവരുടെ തട്ടിപ്പിനിരയായ പലര്‍ക്കും ചെറിയ ശതമാനമെങ്കിലും പണം തിരിച്ചുലഭിക്കാന്‍ സൈബര്‍ പൊലീസിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.

Keywords: Online fraud: Police registered 3 cases in Kannur, Kannur, News, Online Fraud, Booked, Police, Complaint, Probe, Message, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia