ഗുണ്ടാ നിയമപ്രകാരം ഒരാള്‍ അ­റസ്റ്റില്‍

 


ഗുണ്ടാ നിയമപ്രകാരം ഒരാള്‍ അ­റസ്റ്റില്‍
ചെങ്ങന്നൂര്‍: ഗുണ്ടാ നിയമപ്രകാരം ഒരാള്‍ അറസ്റ്റില്‍. ഗുണ്ടാ നിയമപ്രകാരം പാണ്ടനാട് പടിഞ്ഞാറ് പള്ളിപ്പടി വീട്ടില്‍ ഷിബുകുമാറിനെയാണ്(രാധാകൃഷ്ണന്‍­36) എസ്.ഐ എസ്. മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സം­ഘം ശ­നി­യാഴ്ച രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്ത­ത്.

2006 ല്‍ മാവേലിക്കരയിലെ ഓട്ടോ ഡ്രൈവര്‍ സണ്ണി വധക്കേസ്, 2011­ല്‍ പാണ്ടനാട് പള്ളിപ്പറമ്പില്‍ ഗോപാലനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ഗോപാലന്റെ വീട് കത്തിച്ച കേസ് , കഴിഞ്ഞ ഫെബ്രുവരിയില്‍ പരുമലയില്‍ നടന്ന വധശ്രമക്കേസ് തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഷിബുവിനെ തിരുവനന്തപുരം സെട്രല്‍ ജയിലിലേയ്ക്കയച്ചു.

Keywords: Shibu, Police, Criminal, Chengannur, Jail, Sunny, Mavelikkara, Kerala vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia