Drowned To Death | പിഞ്ചു കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 


പേരാമ്പ്ര: (www.kvartha.com) പിഞ്ചു കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കടിയങ്ങാട് ഈര്‍പ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന്‍ ശബരി (ഒന്നേകാല്‍ വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കാന്‍ പോയതായിരുന്നു.

Drowned To Death | പിഞ്ചു കുഞ്ഞിനെ ബകറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അലക്ക് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബകറ്റില്‍ കുട്ടി വീണുകിടക്കുന്നത് അഞ്ജലി കണ്ടത്. ഉടന്‍ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശബരിയുടെ അച്ഛന്‍ ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Keywords: One and half year old boy drowns in bucket at home, Kozhikode, News, Local News, Drowned, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia