വയനാട്ടിലും മലപ്പുറത്തും ചോര്‍ച്ചയോടെ ഓണപരീക്ഷ

 


കല്‍പ്പറ്റ: (www.kvartha.com 08.09.2015) സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നു. വയനാട്, മലപ്പുറം ജില്ലകളിലാണ് ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നത്.

വയനാട്ടിലും മലപ്പുറത്തും ചോര്‍ച്ചയോടെ ഓണപരീക്ഷവയനാട് വൈത്തിരി വിദ്യാഭ്യാസ ജില്ലയിലെ തോമാട്ടുചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസിലെ ഹിന്ദി ചോദ്യപ്പേപ്പറും മലപ്പുറം ജില്ലയില്‍ ഒന്‍പതാം ക്ലാസിലെ ഫിസിക്‌സ് ചോദ്യപ്പേപ്പറുമാണ് ചോര്‍ന്നത്.

തോമാട്ടുചാല്‍ സ്‌കൂളില്‍ ചൊവ്വാഴ്ച പരീക്ഷ നടന്നുകൊണ്ടിരിക്കേയാണ് മലയാളം പരീക്ഷയുടെ ചോദ്യപേപ്പറിനു മറുവശത്തായി ഹിന്ദി ചോദ്യപേപ്പര്‍ അച്ചടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ മലപ്പുറത്ത് ചൊവ്വാഴ്ച വിതരണം ചെയ്തത് ബുധനാഴ്ച നടക്കാനിരുന്ന ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറുകളായിരുന്നു

Also Read:  പയ്യന്നൂര്‍ ഹക്കീം വധക്കേസ് സി.ബി.ഐക്ക്

Keywords: Examination, Leaked, Malappuram, Wayanad, school, Kerala, Question Paper, Physics, Malayalam, Hindi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia