Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

തൃശൂര്‍: (www.kvartha.com) നനുത്ത മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ഗസലില്‍ സ്വയമലിഞ്ഞും ശുദ്ധഹാസ്യം തീര്‍ത്ത ചിരിമാലയില്‍ മതിമറന്നും സാംസ്‌കാരിക നഗരത്തിന്റെ തിരുവോണരാവ്. തേക്കിന്‍കാടിന്റെ ആകാശത്ത് ആശങ്കകള്‍ പടര്‍ത്തിയ കാര്‍മേഘക്കൂട്ടവും ഇടവിട്ട് പെയ്ത ചാറ്റല്‍ മഴയും ഓണക്കാഴ്ചകളുടെ ആവേശം ചോര്‍ത്തിയില്ല.
           
Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഓണാഘോഷത്തിന് നിറ പകിട്ടേകാന്‍ രണ്ടാം ദിനവും ആയിരങ്ങള്‍ നഗരത്തിലെത്തി. ഡിടിപിസിക്കൊപ്പം ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും സംയുക്തമായാണ്തേക്കിന്‍കാട് മൈതാനിയില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
     
Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

ചിരിയും പാട്ടും സമ്മാനിച്ച കോമഡി മ്യൂസിക്കല്‍ നൈറ്റ് ആണ് കലാ സ്‌നേഹികള്‍ക്ക് മുന്നില്‍ ആദ്യം എത്തിയത്. കലാഭവന്‍ സതീഷിന്റെയും സുധീര്‍ പറവൂരിന്റെയും നേതൃത്വത്തിലാണ് ചിരിയുടെ അമിട്ട് പൊട്ടിച്ചുള്ള ആഘോഷ വിരുന്ന് അരങ്ങേറിയത്. പൂവിളികളുടെ ഗ്രഹാതുര സ്മരണകള്‍ ഉണര്‍ത്തി ഓണപ്പാട്ടിന്റെ താളവും ആഘോഷ രാവുകള്‍ക്ക് മിഴിവേകി. ജില്ലാ കലക്ടര്‍ ഹരിത വി കുമാറും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയും കാണികളായി എത്തിയത് ഓണാവേശത്തിന്റെ മാറ്റുക്കൂട്ടി.
             
Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

ഗാനങ്ങളുടെ ഇശല്‍ മഴയുമായി വേദിയിലെത്തിയ റാസ - ബീഗത്തിന്റെ ഗസലുകളും ഓണരാവിനെ വര്‍ണാഭമാക്കി. നനുത്ത മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ഇശലുകളില്‍ മനം നിറഞ്ഞ് തേക്കിന്‍കാടും താളമിട്ടു.
      
Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

സെപ്റ്റംബര്‍ 11 വരെ നീണ്ടുനില്‍ക്കുന്ന വിവിധ നൃത്ത, കലാ, സംഗീത, സാംസ്‌ക്കാരിക പരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.വിവിധ ദിവസങ്ങളിലായി പ്രമുഖരുടെ നേതൃത്വത്തില്‍ കലാവതരണങ്ങള്‍ രംഗത്തെത്തും. സമാപന ദിവസം തൃശൂരിന്റെ സ്വന്തം പൈതൃക കലാരൂപമായ പുലിക്കളി സംഘടിപ്പിക്കും.
        
Onam celebration | തേക്കിന്‍കാട് മൈതാനിയിലെ ഓണാഘോഷ പരിപാടികള്‍ അതിഗംഭീരം; തിരുവോണരാവില്‍ മനം നിറച്ച് ഗസലും ചിരിപ്പൂരവും

ജില്ലാ കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികള്‍ക്ക് പുറമെ, പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂര്‍മൂഴി, സ്നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളില്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (സെപ്റ്റംബര്‍ 9)
വൈകിട്ട് 5.00ന് : കൊച്ചിന്‍ ഹീറോസിന്റെ മെഗാഷോ, ജയരാജ് വാര്യരുംസംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്

മറ്റ് ദിവസങ്ങളിലെ പരിപാടികള്‍:

സെപ്റ്റംബര്‍ 10ന് വൈകിട്ട് 5.30ന് തൈവമക്കള്‍' അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം എന്നിവയും നടക്കും. സമാപന ദിവസമായ സെപ്റ്റംബര്‍ 11ന് ഉച്ചയ്ക്ക് ശേഷം വിവിധ സംഘങ്ങള്‍ അണിനിരക്കുന്ന പുലിക്കളി അരങ്ങേറും. വൈകീട്ട് 6ന് സമാപനസമ്മേളനം മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍, മേയര്‍ എം കെ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. 7.30 ന് തൃശൂര്‍ കലാസദന്റെ മ്യൂസിക് നൈറ്റ്, തുടര്‍ന്ന് മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്‌കാരവിതരണം നടക്കും.

Keywords:  Latest-News, Kerala, Top-Headlines, Onam, Celebration, Festival, Travel & Tourism, Tourism, Government, Programme, Celeb-Onam, Onam-Gallery, Onam celebrations at Thekinkad ground, Ghazal, Chiripuram, Onam celebrations at Thekinkad ground; Heart filled Ghazal and Chiripuram in Tiruvonara.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia