തിരുവനന്തപുരം: (www.kvartha.com 22/02/2015) നിയമപോരാട്ടത്തിനു രണ്ടു പതിറ്റാണ്ടു തികയാറായപ്പോള്‍ ഓമനക്കും അയ്യപ്പനും നീതി കിട്ടി. പാവങ്ങളുടെ ജീവിതത്തിനും പോരാട്ടത്തിനും വിലയുണ്ടെന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് വകുപ്പിന്.
ഓമനയുടെയും അയ്യപ്പനും 18 വര്‍ഷമായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത. അയ്യപ്പനെ കള്ളക്കേസില്‍കുടുക്കി ലോക്കപ്പിലിട്ട് നീചമായിമര്‍ദിക്കുകയും ഒരു പാവപ്പെട്ട കുടുംബത്തെ ജീവിതത്തെയാകെ ചവിട്ടിമെതിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടിയായി.
സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍ മണിരാജിനെ സര്‍വീസില്‍ നിന്നു നീക്കാനും ഡിവൈഎസ്പിയായി റിട്ടയര്‍ചെയ്ത ഡി രാജഗോപാല്‍, എസ്.ഐ ആയി പിരിഞ്ഞ ബേബി, എ.എസ്.ഐ ആയിരുന്ന ഷെറഫുദ്ദീന്‍ എന്നിവരുടെ പെന്‍ഷന്‍ സ്ഥിരമായും പൂര്‍ണമായും തടഞ്ഞുവയ്ക്കാനുമാണ് നിര്‍ദേശം.
മണിരാജിനെ അടിയന്തരമായി ഡിസ്മിസ് ചെയ്ത് സര്‍ക്കാരിനെ അറിയിക്കാനും മറ്റുമൂന്നുപേര്‍ക്കും നടപടിക്ക് മുന്നോടിയായുള്ള കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യത്തിനു നിര്‍ദേശം നല്‍കി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരണമായ മലയാളം വാരിക പുറത്തുകൊണ്ടുവന്ന ഈ ഞെട്ടിക്കുന്ന ജീവിതകഥ കെവാര്‍ത്ത പുനപ്രസിദ്ധീകരിച്ചിരുന്നു.
2014 ജൂണ്‍ 20നു ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നു കോടതിയലക്ഷ്യത്തിനു ആഭ്യന്തര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടി നേരിടേണ്ടി വരുമെന്ന സ്ഥിതിയെത്തിയിരുന്നു. ഇതോടെയാണ് നിവേദിത പി ഹരന്‍ വിരമിക്കുകയും നളിനി നെറ്റോചുമതലയേല്‍ക്കുകയുംചെയ്ത പിന്നാലെ ഉത്തരവ് പുറപ്പെടുവിച്ചത്.
'അവരുടെ ജീവിതം എന്തിനാ നീയായിട്ടു നശിപ്പിക്കുന്നെ' എന്ന് എന്നോടുചോദിക്കാന്‍ ധൈര്യപ്പെടുന്നവര്‍ പോലുമുണ്ട്. സന്തോഷമായിട്ട് അധ്വാനിച്ചു ജീവിച്ച ഒരുകുടുംബത്തെ നിശിപ്പിച്ചു നാനാവിധമാക്കിയവരുടെ ജീവിതത്തെക്കുറിച്ചാണ് ഇവരൊക്കെ പറയുന്നത്. അതെന്താ, പാവങ്ങളുടെ ജീവിതത്തിന് ഒരുവിലയുമില്ലേ..?'' ഓമനയുടെയും അയ്യപ്പന്റെയും 18 വര്‍ഷത്തെ ആത്മകഥ എന്ന പേരില്‍ മലയാളംവാരിക പുറത്തുകൊണ്ടുവന്ന പീഡനത്തിന്റെയും പോരാട്ടത്തിന്റെയും വിവരണത്തില്‍ ഓമന ചോദിച്ച ചോദ്യമാണ്. അതിനുള്ള ഉത്തരംകൂടിയാണ് വൈകിയാണെങ്കിലും ലഭിച്ച നീതി. അതുകൊണ്ടുതന്നെ, വൈകിക്കിട്ടുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണ് എന്ന് പൊള്ളുന്ന സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് നന്നായി അറിയാമെങ്കിലും ഓമനയും അയ്യപ്പനും ഈ ഉത്തരവിനെ പരിഹസിക്കാന്‍ തയ്യാറല്ല.
മണിരാജിനെ ഇനി സര്‍വീസില്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും അയാളെ അടിയന്തരമായി ഡിസ്മിസ്‌ചെയ്യണം എന്നുമാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭരണഘടനയിലെ 311-ാം വകുപ്പ്, കേരള പോലീസ് ഡിപ്പാര്‍ട്ടുമെന്റല്‍ ഇന്‍ക്വയറീസ്, പണിഷ്‌മെന്റ് ആന്‍ഡ്് അപ്പീല്‍റൂള്‍സ്- 1958 എന്നിവയുടെ അടിസ്ഥാനത്തിലാണിത്. കേരളസര്‍വീസ് ചട്ടങ്ങളിലെ ഭാഗം മൂന്ന് (2) പ്രകാരമാണ് മറ്റുമൂന്നുപേരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നത്. അഞ്ചു പ്രതികളില്‍ ഒരാള്‍കേസ് നടക്കുന്ന കാലയളവില്‍ മരിച്ചു.
1996 ഫെബ്രുവരി എട്ടിനാണു ഓമനയുടെയും അയ്യപ്പന്റെയും ജീവിതം മാറ്റിമറിച്ച കള്ളക്കേസുണ്ടായത്. മണിരാജിന്റെ ബന്ധു വീരസേനന്റെ പറമ്പില്‍ കിളയ്ക്കുകയായിരുന്നു അന്ന് അയ്യപ്പന്‍. പറഞ്ഞുറപ്പിച്ച മുഴുവന്‍ കൂലിയും കൊടുക്കാന്‍ വീരസേനന്‍ തയ്യാറായില്ല. ചോദിച്ചപ്പോള്‍ മോശമായിരുന്നു പ്രതികരണം. അതോടെ പരസ്പരം വാഗ്വാദമായി. ഒന്നും രണ്ടും പറഞ്ഞു, അങ്ങോട്ടുമിങ്ങോട്ടും. വൈകുന്നേരം രണ്ടു പോലീസുകാര്‍ വീട്ടിലെത്തി അയ്യപ്പനുണ്ടോ എന്ന് ഓമനയോടുചോദിച്ചു.
പണി കഴിഞ്ഞ് അയ്യപ്പന്‍ എത്തിയത് അവര്‍ അവിടെ നില്‍ക്കുമ്പോഴാണ്. '' ഇട്ടിരുന്ന വേഷവും മടിക്കുത്തില്‍ അന്നത്തെ കൂലിയുമായി അവര് ചേട്ടനെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ പിറകേ നടന്ന് അലമുറയിട്ടു കാര്യംചോദിച്ചപ്പോള്‍ പറഞ്ഞത്, നീയങ്ങ് സ്റ്റേഷനിലോട്ടു വാ പറഞ്ഞുതരാം എന്നായിരുന്നു. എട്ടും പത്തും വയസുള്ള കൊച്ചുങ്ങളെ വീട്ടിലിട്ടിട്ട് ഞാന്‍ സ്റ്റേഷനില്‍ച്ചെന്നപ്പോള്‍ കണ്ട കാഴ്ച ഈ ജീവനുള്ള കാലത്തോളം മറക്കില്ല. അതു മറക്കാന്‍ പറ്റാത്തതുകൊണ്ടാണു ഞാന്‍ കോടതിയില്‍ പ്രതീക്ഷവച്ച് ഇക്കാലമത്രയും കയറിയിറങ്ങിയത്.
കുറേ പോലീസുകാര് ചേര്‍ന്ന് ചേട്ടനെ കൈയില്‍ പൊക്കിപ്പിടിച്ചു കാണിച്ചു. എന്നിട്ടു പറഞ്ഞു: 'കണ്ടോടീ ഇനി ഇവന്‍ ഇനി എണീറ്റു നടക്കില്ല.' ആ സമയത്തിനകം അവര് ഇടിച്ചും ചവിട്ടിയും ഇഞ്ചപ്പരുവമാക്കിയിരുന്നു. നിലത്തു നിര്‍ത്തിയപ്പോ നില്‍ക്കാന്‍ പറ്റാതെ ഇരുന്നുപോയി. വെള്ളംചോദിച്ചപ്പോ മണിരാജ് മൂത്രമൊഴിച്ചുകൊടുത്തു. മറക്കാന്‍ കഴിയില്ല, മരണം വരെ.'' ഓമനയുടെവാക്കുകള്‍.
പിറ്റേന്നു വൈകുന്നേരം കോട്ടാരക്കര കോടതിയില്‍ കൊണ്ടുപോകുമെന്നും അപ്പോള്‍ അവിടെ വന്നാല്‍ മതിയെന്നും പറഞ്ഞ് അവര്‍ ഓമനയെ അവിടെനിന്ന് ഓടിച്ചുവിട്ടു. പിറ്റേന്ന് കോടതി പിരിഞ്ഞു കഴിഞ്ഞു മജിസ്്‌ട്രേട്ടിന്റെ ചേംബറിലാണു ഹാജരാക്കിയത്. ജീപ്പില്‍ നിന്ന് ഇറക്കുമ്പോ അയ്യപ്പന്റെ നാക്ക് പൊട്ടിയൊലിച്ച വ്രണങ്ങളുമായി പുറത്തേക്ക് കിടക്കുകയായിരുന്നു. പോലീസ് തലേന്നു സിഗററ്റുകൊണ്ട് കുത്തിപ്പൊള്ളിച്ചതാണ്. ഇക്കാര്യം നളിനി നെറ്റോയുടെ ഉത്തരവിലും പറയുന്നുണ്ട്. പോലീസ് കാടത്തത്തിനു സര്‍ക്കാര്‍ ഉത്തരവിലും അതുരേഖയായി മാറിയിരിക്കുന്നു.
ഓമന കാണുമ്പോള്‍ അയ്യപ്പന്റെ കാലുകള്‍ കൂട്ടിക്കെട്ടിയിരുന്നു. ഭ്രാന്ത് മൂത്ത് പോലീസുകാരെ ആക്രമിച്ചെന്നാണ് പോലീസ് കോടതിയോടു പറഞ്ഞത്. പക്ഷേ, പോലീസ് തല്ലിച്ചതച്ചതാണെന്ന് അയ്യപ്പന്‍ കോടതിയില്‍ പറഞ്ഞു. കോടതിക്ക് അത് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന കാര്യവുമായിരുന്നു അത്. കോടതി ജാമ്യം അനുവദിക്കുകയും അപ്പോള്‍തന്നെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിക്കുകയുംചെയ്തു.
പക്ഷേ, പോലീസ് അയ്യപ്പനെ വരാന്തയില്‍ കിടത്തിയിട്ടു പോയി. ''ഉറച്ചു നില്‍ക്കാന്‍ പോലും വയ്യാത്ത, നല്ല ബോധം പോലുമില്ലാത്ത ചേട്ടനെയുംതാങ്ങി എന്തു ചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോള്‍ ആളുകള്‍ കൂടി. കോടതിയിലെ ചില വക്കീല്‍ഗുമസ്തന്മാരും മറ്റുമാണ് ഞങ്ങളെ ഓട്ടോയില്‍കയറ്റി ആശുപത്രിയിലേക്ക് വിട്ടത്. അതിനിടയില്‍ ഒരു സാറ് പറയുന്നതുകേട്ടു: ' ഇവമ്മാരെയൊന്നും വെറുതേവിടരുത്, പ്രൈവറ്റ് കംപ്ലെയിന്റ് കൊടുക്കണം.' എന്റെ മനസില്‍ അത് തറഞ്ഞു കയറിക്കിടന്നു. എന്തുവന്നാലുംചേട്ടനെ ഈ അവസ്ഥയിലാക്കിയവരോടു പകരംചോദിക്കണം എന്ന് ആ നേരത്തു മനസില്‍ ഉറപ്പിക്കുകയുംചെയ്തു. പിന്നീട് പലരും എന്നോടു ചോദിച്ചിട്ടുണ്ട്, പോലീസുകാര്‍ക്കെതിരേ കോടതിയില്‍ പോകാനൊക്കെ വഴിയുണ്ടെന്ന് എങ്ങനെ മനസിലായി എന്ന്. '' ഓമന.
അന്ന് എഴുകോണ്‍ എസ്‌ഐആയിരുന്നു ഡി. രാജഗോപാല്‍. കൂടാതെ എഎസ്‌ഐ പൊടിയന്‍, കോണ്‍സ്റ്റബിള്‍മാരായ മണിരാജ്, ബേബി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് കോടതിയില്‍ പോയത്. രാജഗോപാല്‍ ഡിവൈഎസ്പിയായി പിരിഞ്ഞു. പിന്നീട് ഷറഫുദ്ദീനും ബേബിയും പന്‍ഷനായി. പൊടിയന്‍ മരിച്ചു. ''രാജഗോപാലിനെ ഒരു ദിവസമെങ്കിലും സസ്‌പെന്‍ഡ് ചെയ്യിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, വിധി വന്നപ്പോഴേക്കും വലിയ ആപ്പീസറായി ആനുകൂല്യവുംവാങ്ങി പിരിഞ്ഞു. ''എന്ന നിരാശ ഓമനയ്ക്കും അയ്യപ്പനുമുണ്ടായിരുന്നു.
ഇപ്പോഴത്തെ ഉത്തരവ് നടപ്പാകുന്നതോടെ ആ നിരാശയ്ക്കും അറുതിവരും, ഒരുപരിധി വരെയെങ്കിലും. കൊടുത്താല്‍കൊല്ലത്തുംകിട്ടും എന്ന പഴമൊഴിക്ക് കൊല്ലത്തു നിന്നുതന്നെയുള്ള പുതിയ തെളിവുകൂടിയാവുകയാണ് ഈ നടപടി.
Related News:
ഓമനയുടെയും അയ്യപ്പന്റെയും പതിനെട്ടു വര്‍ഷത്തെ ആത്മകഥ
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Thiruvananthapuram, Kerala, Police, Investigates, Accused, Assault, Omana, Omana-impact story-goverment nod to take action against that police devils.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.