Oil Spilled | മുക്കത്ത് മണ്ണുമാന്തി യന്ത്രത്തില്‍നിന്ന് റോഡിലേക്ക് ഓയില്‍ തൂകി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു; അഗ്‌നിരക്ഷാ സേന യൂനിറ്റ് എത്തി വെള്ളം ഒഴിച്ച് കഴുകി
Oct 20, 2023, 21:35 IST
കോഴിക്കോട്: (KVARTHA) മുക്കത്ത് മണ്ണുമാന്തി യന്ത്രത്തില്‍നിന്ന് റോഡിലേക്ക് ഓയില്‍ തൂകി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. കുന്ദമംഗലം മുക്കം റോഡ് ജന്‍ക്ഷനില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകുന്ന മണ്ണുമാന്തിയന്ത്രത്തില്‍ നിന്നാണ് ജന്‍ക്ഷന്‍ മുതല്‍ മത്സ്യ മാര്‍കറ്റ് വരെ ഓയില്‍ തൂകിയത്.
ഓയിലില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതോടെ പ്രദേശവാസികള്‍ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് വെള്ളിമാട് കുന്നില്‍നിന്ന് അഗ്‌നിരക്ഷാ സേന യൂനിറ്റ് എത്തി വെള്ളം ഒഴിച്ച് കഴുകി. അതിനുശേഷം പ്രദേശവാസികള്‍ മെറ്റല്‍ പൊടി വിതറുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.