ശിശു ക്ഷേമ സമിതി ഓഫീസില്‍ അപൂര്‍വ സമാഗമം; അന്ധ വിശ്വാസം വലിച്ചെറിഞ്ഞ് അവര്‍ കുഞ്ഞിനെ ഏറ്റുവാങ്ങി
Jan 23, 2015, 14:59 IST
തൊടുപുഴ: (www.kvartha.com 23.01.2015) പൂയം നാളിലെ പൊന്‍കണിയായ പൊന്നോമനയെ രണ്ടു വര്‍ഷങ്ങൾക്കു ശേഷം നിറകണ്ണുകളോടെ സിനോജും ഷേര്‍ളിയും ഏറ്റുവാങ്ങി. അന്ധവിശ്വാസത്തിന്റെ പേരില്‍ ഒരിക്കല്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച കുഞ്ഞിനെ ഈ അച്ഛനും അമ്മയും വാരിപ്പുണര്‍ന്നു. ഈ കുരുന്ന് ദുശ്ശകുനമല്ല ഐശ്വര്യമാണ് എന്ന തിരിച്ചറിവോടെ. വെളളിയാഴ്ച ഉച്ചയ്ക്ക് തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലെ ശിശു ക്ഷേമ സമിതി ഓഫീസിലായിരുന്നു പശ്ചാത്താപത്തിന്റെ കണ്ണീര്‍ വീണ ഈ പ്രായ്ശ്ചിത്തം. അപ്പോള്‍ തന്റെ ജന്‍മത്തിന്റെയും പുനര്‍ജന്‍മത്തിന്റെയും ഇന്നലെകളറിയാതെ രണ്ടു വയസുകാരന്‍ സേവ്യര്‍ കൊച്ചരി പല്ലു കാട്ടി ചിരിച്ചു.
2012 ഡിസംബര്‍ നാലിനാണ് മണിയാറന്‍കുടി പെരുങ്കാല കാപ്പുകാട്ടില്‍ സിനോജ് (25)നും ഷേര്‍ളി (21)ക്കും കടിഞ്ഞൂല്‍ കണ്‍മണി പിറന്നത്. ഏതോ ജോത്സ്യന്‍ നടത്തിയ പ്രവചനം സിനോജിനെ നയിച്ചത് ഒരു ക്രൂരക്യത്യത്തിലേക്ക്. പൂയം നാളില്‍ ജനിച്ച കുഞ്ഞിന് നാള്‍ ദോഷമുണ്ട്. ഇവന്‍ പിതാവിന് ദോഷം വരുത്തും.
അന്ധവിശ്വാസത്തിന്റെ ഇരയായി മാറിയ സിനോജ് ഒരു തീരുമാനമെടുത്തു. കുഞ്ഞിനെ വകവരുത്തുക. ജനിച്ചതിന്റെ ഏഴാം ദിവസം 2012 ഡിസംബര്‍ പത്തിന് രാത്രി 10 മണിയോടെ ഷേര്‍ളി കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരിക്കെ സിനോജ് കുട്ടിയെ പിടിച്ചെടുത്ത് എറിഞ്ഞു.
സിനോജിന്റെ സഹോദരി ഭര്‍ത്താവ് മനോജ് ആ സമയം വീട്ടിലുണ്ടായിരുന്നതാണ് കുഞ്ഞിന് രക്ഷയായത്. മനോജ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പിറ്റേ ദിവസം രാവിലെ മുത്തച്ഛന്‍ ആന്റണിയും മുത്തശി ആലീസും ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന് പരാതി നല്‍കി. സമിതി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്‍ നായരുടെ നിര്‍ദേശ പ്രകാരം ഇടുക്കി പോലീസ് സിനോജിനെതിരേ കേസെടുത്തു. പോലീസ് അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ കണ്ടത് സിനോജും ഷേര്‍ളിയും വിഷം കഴിച്ച് വീട്ടിനുളളില്‍ അവശനിലയില്‍ കഴിയുന്നതാണ്. ആശുപത്രിയില്‍ എത്തിച്ച ശേഷം അറസ്റ്റിലായ സിനോജ് ഇപ്പോള്‍ ജാമ്യത്തിലാണ്.
ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുഞ്ഞ് രണ്ടു വര്‍ഷമായി തൊടുപുഴ സേവ്യേഴ്സ് ഹോമില്‍ കഴിയുകയായിരുന്നു. സേവ്യര്‍ എന്ന പേരിട്ട് അവര്‍ കുഞ്ഞിനെ വളര്‍ത്തി. സംഭവത്തിന് നാലു മാസത്തിനു ശേഷം മാനസാന്തരം വന്ന സിനോജും ഷേര്‍ളിയും കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി ചെയര്‍മാന് അപേക്ഷ നല്‍കി. ഇതേ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനം നടത്തി. ഇവര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉപാധികളോടെ മാതാപിതാക്കള്‍ക്ക് കുട്ടിയെ വിട്ടു കൊടുക്കാന്‍ ശിശുക്ഷേമ സമിതി തീരുമാനിച്ചു.
മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും കൗണ്‍സലിംഗ് നടത്തുകയും കുട്ടിയുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്ത ശേഷമാണ് കുട്ടിയെ വിട്ടു കൊടുക്കാന്‍ സമിതി തീരുമാനിച്ചത്. മാസത്തിലെ നാലാമത്തെ ബുധനാഴ്ച കുട്ടിയെ ശിശു ക്ഷേമസമിതിക്കു മുമ്പാകെ ഹാജരാക്കണം, മാസത്തിലൊരിക്കല്‍ മാതാപിതാക്കള്‍ വാഴത്തോപ്പിലുള്ള സ്വധര്‍ ഹോമിലെത്തി കൗണ്‍സിലിംഗിന് വിധേയരാകണം. ശിശു ക്ഷേമ സമിതിയുടെ അനുവാദമില്ലാതെ ജില്ല വിട്ടു പോകാന്‍ പാടില്ല തുടങ്ങിയ ഉപാധികളാണ് ശിശുക്ഷേമ സമിതി മുമ്പോട്ടു വച്ചിരിക്കുന്നത്. സിനോജ്, ഷേര്‍ളി, സിനോജിന്റെ പിതാവ് ആന്റണി, മാതാവ് ആലീസ് എന്നിവര്‍ 50000 രൂപ ജാമ്യത്തുക കെട്ടിവച്ചാണ് കുട്ടിയെ ഏറ്റെടുത്തത്. അയല്‍വാസികളായിരുന്ന സിനോജും ഷേര്‍ളിയും തമ്മില്‍ പ്രേമ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് 13ാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്.

സേവ്യര്‍ |

Keywords : Thodupuzha, Kerala, Idukki, Sinoj, Sherly. Sevyar, Office of Child Welfare Committee to propagate rare; They took the child, and blind faith, drawn.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.