Obituary | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ അന്തരിച്ചു

 


ഇടുക്കി: (KVARTHA) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ (71) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച മൂന്നുമണിക്ക് തൊടുപുഴ മണക്കാട് - പുതുപ്പരിയാരം റോഡിലെ വീട്ട് വളപ്പില്‍ നടക്കും.

Obituary | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍ പൂവത്തിങ്കല്‍ അന്തരിച്ചു

ജന്മഭൂമി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ ലേഖകനായിരുന്നു. കൊച്ചി ഡസ്‌കിലും പ്രവര്‍ത്തിച്ചു. ഇടുക്കി പ്രസ് ക്ലബ് സെക്രടറി, എറണാകുളം പ്രസ് ക്ലബ് സെക്രടറി, വൈസ് പ്രസിഡന്റ്, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ഇടുക്കി ജില്ലാ സെക്രടറി, എന്‍ഡിപി ഇടുക്കി ജില്ല കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വഴിത്തല കണിയാംപറമ്പില്‍ കുടുംബാംഗം ലളിത ഭാര്യയാണ്. മക്കള്‍: അരുണ്‍ (നഴ്‌സ് അബൂദബി), അനീഷ്(ബാങ്ക് ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം). മരുമക്കള്‍: ശ്രീദേവി(നഴ്‌സ് അബൂദബി), ആര്യ (അസി. എന്‍ജിനിയര്‍ വാടര്‍ അതോറിറ്റി - തിരുവനന്തപുരം).

Keywords:  Journalist Balachandran Poovathinkal Passed Away, Idukki, News, Journalist Balachandran Poovathinkal, Dead, Obituary, Hospital, Treatment, Press Club Secretary, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia