സ്കൂടെര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ജോലിക്കു വരികയായിരുന്ന നഴ്സിന് ദാരുണാന്ത്യം
May 10, 2021, 12:14 IST
കൊച്ചി: (www.kvartha.com 10.05.2021) എറണാകുളത്ത് വാഹനാപകടത്തില്‍ നഴ്സ് മരിച്ചു. നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു ജോലിക്കു വരികയായിരുന്ന ചേര്‍ത്തല വാരണം കണ്ടത്തില്‍ അനു തോമസ്(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ശേഷം മാടവന ജങ്ഷനില്‍ വച്ചായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന നഴ്സ്, സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്കൂടെര്‍ മുന്നോട്ട് എടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തില്‍ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്താണ്. മകന്: എലന്‍.
Keywords: Kochi, News, Kerala, Death, Accident, Nurse, Job, Nurse died in road accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.