ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ അനാസ്ഥ: കേരളത്തില്‍ പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പില്ല
Dec 1, 2014, 09:48 IST
കൊച്ചി: (www.kvartha.com 01.12.2014) ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥമൂലം കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് വൈകിപ്പിക്കുന്നതായി പരാതി. ലക്ഷദ്വീപില്‍ മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ 6,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ പഠിക്കുന്നത്. ഇവരുടെ പഠനചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഉദ്യോഗസ്ഥരുടെ അഭാവവും വകുപ്പിന്റെ നിസംഗതയും കാരണം സര്‍ക്കാര്‍ അനുവദിച്ച സ്കോളര്‍ഷിപ്പ് കൃത്യമായി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസരംഗത്ത് പഞ്ചായത്ത് തികഞ്ഞ നിസംഗതയാണ് കാട്ടുന്നതെന്നും എല്‍.എസ്.എ. ഭാരവാഹികള്‍ ആരോപിക്കുന്നു. തങ്ങള്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പലതവണ വിദ്യാഭ്യാസ ഡയരക്ടരെയും ലക്ഷദ്വീപ് അഡ്മിനിട്രേറ്ററെയും കണ്ടെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന് ഡിസംബര്‍ ഒന്നിന് ലക്ഷദ്വീപ് അഡ്മിനിട്രേറ്റര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. എല്‍.എസ്.എ. കേന്ദ്ര നേതാക്കളും മുന്‍ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും.
Keywords: Lakshadweep, Student, Press meet, Scholarship, No scholarship for Lakshadweep students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.