സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ എസ് ഇ ബി; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

 


തിരുവനന്തപുരം: (www.kvartha.com 08.05.2021) സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. നിരക്കു കൂട്ടുന്നതായുള്ള പ്രചരണം വ്യാജമാണെന്ന് പറഞ്ഞ അധികൃതര്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് 2022 മാര്‍ച്ച് 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ എസ് ഇ ബി; വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു
കഴിഞ്ഞ രണ്ട് മാസത്തെ ബില്ലാണ് ഇപ്പോള്‍ പലയിടങ്ങളിലും വന്നിട്ടുള്ളത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയത്. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവും അവസാനം കെ എസ് ഇ ബി നിരക്ക് കൂട്ടിയത്.

ഈ വര്‍ഷം മാര്‍ച്ച് 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് തന്നെ വൈദ്യുതി റെഗുലേറ്ററി കമിഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ എസ് ഇ ബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇതൊന്നും മനസിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെ എസ് ഇ ബി പറഞ്ഞു.

Keywords:  No increase in electricity charges till March 31, 2022; KSEB, Thiruvananthapuram, News, KSEB, Fake, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia