വി.എസിന്റെ വിശ്വസ്തര്‍ക്കും മണിക്കെതിരെയുമുള്ള അച്ചടക്ക നടപടി കാര്യത്തില്‍ തീരുമാനമായില്ല
Jun 20, 2012, 19:26 IST
തിരുവനന്തപുരം: മൂന്ന് ദിവസമായി നിശ്ചയിരുന്ന സിപിഎം സംസ്ഥാന സമിതി യോഗം രണ്ട് ദിവസം കൊണ്ട് അവസാനിച്ചു. വി.എസിന്റ വിശ്വസ്തരായ അനുയായികള്‍ക്കും ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിക്കുമെതിരെയുളള അച്ചടക്ക നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെയാണ് യോഗം അവസാനിപ്പിച്ചത്.
യോഗം രണ്ട് ദിവസമായി വെട്ടിച്ചുരുക്കുകയായിരുന്നു. 24 ന് പ്രത്യേക സംസ്ഥാനസമിതി യോഗം ചേരാന്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കുന്നതിനുളള സുപ്രധാന പിബി യോഗത്തില്‍ നേതാക്കള്‍ക്ക് പങ്കെടുക്കാനാണ് യോഗം രണ്ടു ദിവസം കൊണ്ട് അവസാനിപ്പിച്ചത്.
കേരളത്തിലെ സംഘടനാകാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാനസമിതിയില്‍ യോഗത്തില്‍ വ്യകത്മാക്കി. ടിപി വധത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ബന്ധമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള എല്ലാ പ്രശ്‌നങ്ങളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കാരാട്ട് വ്യക്തമാക്കി.

Keywords: Kerala, Thiruvananthapuram, V.S Achudhananthan, CPM, M.M Mani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.