ബാര്‍ കോഴ: പറഞ്ഞകാര്യത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു, ബിജു രമേശ്

 


തിരുവനന്തപുരം: (www.kvartha.com 07.11.2014) ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയ കാര്യത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ്. ബാറുകള്‍ പൂട്ടുന്നതിനു മുന്‍പാണ് പണം നല്‍കിയത്. എന്നാല്‍ ആ അവസരത്തില്‍ ബാറുകള്‍ പൂട്ടുമെന്ന് അറിഞ്ഞിരുന്നില്ല, ബിജു പറഞ്ഞു.

താന്‍ മുമ്പ്  വെളിപ്പെടുത്തിയ കാര്യങ്ങള്‍ വിജിലന്‍സിനെയും അറിയിച്ചിട്ടുണ്ട്. വിശദമായ മൊഴിയാണ് അവര്‍ക്ക് നല്‍കിയത്. എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. ഇനി കൂടുതല്‍ തെളിവുകള്‍ ആവശ്യമെങ്കില്‍ അതു നല്‍കാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.

വിഷയത്തില്‍ ആരുമായും ഒത്തുതീര്‍പ്പിനില്ലെന്നും  നേരത്തെ  പറഞ്ഞ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ബിജു പറഞ്ഞു. ഇതുസംബന്ധിച്ച് തന്റെ കൈവശമുള്ള  രേഖകളും തെളിവുകളും അതീവരഹസ്യമാണ്. താന്‍ ദല്ലാള്‍ പണി  ചെയ്തിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  തെളിവുകള്‍ ശേഖരിച്ച ശേഷം സമിതി തന്നെ വിജിലന്‍സ് സംഘത്തിന് ഇവ നേരിട്ടു കൈമാറുമെന്നും ബിജു പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ്  ബിജു രമേശ് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ എത്തിയത്. ഉച്ചയ്ക്ക് 2.15 മണിയോടെ മൊഴി രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം കാത്തിരുന്ന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ: പറഞ്ഞകാര്യത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു, ബിജു രമേശ്


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
രണ്ടാഴ്ച മുമ്പ് വിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
Keywords:  No change in stand, says Biju Ramesh, Thiruvananthapuram, K.M.Mani, Corruption, Allegation, Vigilance Court, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia