മണിക്കെതിരെ നടപടി വേണ്ടെന്ന് ഇടുക്കി സി.പി.എം നേതൃത്വം

 


മണിക്കെതിരെ നടപടി വേണ്ടെന്ന് ഇടുക്കി സി.പി.എം നേതൃത്വം
തൊടുപുഴ: പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാഴ്ത്തി കൊണ്ട് വിവാദ പ്രസംഗം നടത്തിയ ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ നടപടി വേണ്ടെന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. ജില്ലയില്‍ പാര്‍ട്ടിക്കു മണിയെ ഒഴിവാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇടുക്കിയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ മണിയുടെ പങ്ക് തള്ളികളയാന്‍ സാധിക്കുകയില്ലെന്നാണ് സെക്രട്ടറിയേറ്റംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. തൊടുപുഴയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ഭാഷ ശരിയല്ലെന്ന അഭിപ്രായമാണ്. മണിയുടെ പ്രസംഗശൈലി പാര്‍ട്ടിക്കകത്ത് ചര്‍ച്ചയായിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നാണ് സെക്രട്ടേറിയറ്റംഗങ്ങള്‍ പറയുന്നത്.

1980 കളില്‍ രാഷ്ട്രീയ പ്രതിയോഗികളെ ലിസ്റ്റ് തയ്യാറാക്കി വകവരുത്തിയിട്ടുണ്ടെന്നായിരുന്നു തൊടുപുഴയില്‍ എം.എം. മണി വെളിപ്പെടുത്തിയത്. ഈ പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. മണിയുടെ പ്രസംഗം തെറ്റായിപ്പോയെന്ന് സംസ്ഥാന നേതൃത്വത്തിനും സമ്മതിക്കേണ്ടിവന്നിരുന്നു. മണിക്കെതിരെ നടപടിയെടുക്കണമെന്ന് പോളിറ്റ് ബ്യൂറോയും കേന്ദ്രനേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിക്ക് തയ്യാറാണെന്നാണ് മണിയുടെ നിലപാട്. വിവാദമുണ്ടാക്കിയത് താന്‍ അല്ലെന്നും മാധ്യമങ്ങളാണെന്നാണ് മണിയുടെ പക്ഷം.

Keywords: M.M.Mani, CPM, Idukki, Thodupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia