നിപ; ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്, അടക്കയിലുമില്ല

 


കോഴിക്കോട്: (www.kvartha.com 18.09.2021) കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്. മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച അടക്കയിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി. അതേസമയം നിപയുടെ ഉറവിടം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.

നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെയും അടയ്ക്കയുടെയും സാംപിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടില്‍ പരിശോധനയ്ക്ക് അയച്ചത്. വവ്വാലുകള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു.

നിപ; ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച റംബൂടാന്‍ പഴങ്ങളുടെ ഫലവും നെഗറ്റീവ്, അടക്കയിലുമില്ല

കുട്ടിയുമായി ഇടപഴകിയ ആടിന്റെ രക്തസാമ്പിളുകള്‍ പരിശോധനക്കയച്ചുവെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച കാട്ടുപന്നിയുടെ സാംപിള്‍ പരിശോധന ഫലമാണ് ഇനി വരാനുള്ളത്.

Keywords:  Kozhikode, News, Kerala, Niph, virus, test, Nipha: Result of Rambutan and Areca nut in Chathamangalam is negative
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia