Witness | കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ട നവജാതശിശു മരിച്ച സംഭവം; രേഷ്മയുടെ അമ്മ ഉള്‍പെടെ 3 സാക്ഷികള്‍ കൂറുമാറി
Dec 14, 2023, 12:23 IST
കൊല്ലം: (KVARTHA) കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ട നവജാതശിശു മരിച്ച സംഭവത്തില്‍ പ്രതിയായ രേഷ്മയുടെ അമ്മ ഉള്‍പെടെ മൂന്ന് സാക്ഷികള്‍ വിചാരണവേളയില്‍ കൂറുമാറി. രേഷ്മയുടെ അമ്മ കേസിലെ ഒന്നാംസാക്ഷിയാണ്.
ക്രോസ് വിസ്താരത്തില്‍ ഒന്നാംസാക്ഷിയില്‍നിന്ന് പ്രോസിക്യൂഷന് അനുകൂലമായ ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ച നാലാംസാക്ഷിയായ ആശ വര്കറെയാണ് വ്യാഴാഴ്ച വിസ്തരിക്കുന്നത്. കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേരുവിള വീട്ടില്‍ രേഷ്മയാണ് കേസിലെ പ്രതി. 2021 ജനുവരി അഞ്ചിന് പുലര്‍ചെയായിരുന്നു കുട്ടിയെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്.
കേസില്‍ രേഷ്മയുടെ ഭര്‍ത്താവ് ഉള്‍പെടെ 54 സാക്ഷികളാണുള്ളത്. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പിഎന്‍ വിനോദാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ സിസിന് ജി മുണ്ടയ്ക്കല്‍, ചേതന ടി കര്‍മ എന്നിവര്‍ ഹാജരായി.
Keywords: Newborn baby's death Case; 3 witnesses including Reshma's mother Turn Hostile, Kollam, News, Newborn Baby's Death, Witnesses, Reshma, Defected, Court, Police, Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.