2 Teachers Arrested | 'നീറ്റ്' എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവം; 2 പേര് കൂടി അറസ്റ്റില്‍
Jul 21, 2022, 09:39 IST
കൊല്ലം: (www.kvartha.com) മെഡികല്‍ പ്രവേശന പരീക്ഷയായ 'നീറ്റ്' എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസകും നീറ്റ് നിരീക്ഷകന് ഡോ. ശംനാദ് എന്നിവരെയാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തത്.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം എന്‍ടിഎ നിയോഗിച്ച അന്വേഷണ കമിഷന് വൈകാതെ കോളജ് സന്ദര്‍ശിച്ച് റിപോര്‍ട് തയാറാക്കും.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷാ കേന്ദ്രമായിരുന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ ശുചീകരണ ജീവനക്കാരായ എസ് മറിയാമ്മ (46), കെ മറിയാമ്മ (45), പരിശോധനാ ഡ്യൂടിക്ക് സ്വകാര്യ ഏജന്‍സി വഴിയെത്തിയ ഗീതു (27), ബീന (34), ജ്യോത്സ്ന ജ്യോതി (21) എന്നിവരെയാണ് ഡിഐജി ആര് നിശാന്തിനിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് കേസ്.
റിമാന്‍ഡിലായ കോളജിലെ രണ്ട് ശുചീകരണ ജീവനക്കാര്‍ക്ക് നിയമസഹായം നല്‍കാനാണ് കോളജ് മാനേജ്മെന്റിന്റെ തീരുമാനം. കോളജിന് നേരെയുണ്ടായ ആക്രമണങ്ങളുടെ പേരില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതില്‍ പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി തുടങ്ങിയെന്ന് കോളജ് സെക്രടറി അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.