Kuwait Fire | നഷ്ടപരിഹാരമായി പ്രഖ്യാപിച്ച 8 ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെ 4 വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കും; വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എന്‍ബിടിസി ഡയറക്ടര്‍
 

 
NBTC director KG Abraham burst into tears during the press conference, Kochi, News, NBTC director KG Abraham, Press  Meet, Kuwait Fire, Compensation, Employees, Kerala News
NBTC director KG Abraham burst into tears during the press conference, Kochi, News, NBTC director KG Abraham, Press  Meet, Kuwait Fire, Compensation, Employees, Kerala News


ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം

കംപനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. 

ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നില്ല
 

കൊച്ചി: (KVARTHA) കുവൈതിലെ മാംഗെഫിലെ ക്യാംപില്‍ ബുധനാഴ്ച പുലര്‍ചെയുണ്ടായ തീപ്പിടിത്തത്തില്‍ 49 ജീവനക്കാര്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് എന്‍ബിടിസി ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താസമ്മേളനത്തിനിടെ അദ്ദേഹം പൊട്ടിക്കരഞ്ഞു. 

തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതരുടെ നിഗമനം.

മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും കംപനി നല്‍കുമെന്നും  അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ നാലുവര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കുമെന്നും അറിയിച്ചു. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടു ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കെജി എബ്രഹാമിന്റെ വാക്കുകള്‍:

തങ്ങളുടെ പിഴവുകൊണ്ടല്ല അപകടമുണ്ടായതെങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെയാണ് കാണുന്നത്. അപകട വിവരമറിഞ്ഞതോടെ വീട്ടിലിരുന്ന് കരയുകയായിരുന്നു ഞാന്‍. മരിച്ചവരുടെ കുടുംബങ്ങളെ കംപനി സംരക്ഷിക്കും. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് അധികൃതര്‍ അറിയിച്ചത്. 

കംപനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ആരും പറഞ്ഞിട്ടില്ല. ഗ്യാസ് സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അത് കുവൈത് പൊലീസിന്റെ റിപോര്‍ടില്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ജീവനക്കാര്‍ക്ക് എയര്‍കണ്ടിഷന്‍ ചെയ്ത ഫ് ളാറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 32 ഫ് ളാറ്റുകള്‍ കംപനിക്കുണ്ട്. ജീവനക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാനും വിളമ്പാനും പ്രത്യേക ജീവനക്കാരെ ഏര്‍പ്പെടുത്തിയിരുന്നു. മുറികളില്‍ പാചകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്- എന്നും കെജി എബ്രഹാം പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia