മോഡി തിരുവനന്തപുരത്തെത്തി

 


തിരുവനന്തപുരം: മാതാ അമൃതാനന്ദ മയിയുടെ 60 -ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. ബുധാനാഴ്ച രാത്രി 7.40ന്  പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോഡി കേരളത്തിലെത്തുന്നത്.
മോഡി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരത്ത് നിന്നും ബിജെ.പി നേതാക്കള്‍ക്കൊപ്പം മസ്‌കറ്റ് ഹോട്ടലിലേക്ക് പോയ മോഡി അവിടെ നേതാക്കളുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ച രാവിലെ 6.45 ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം നടത്തും. 8.15ന് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിച്ച് ഗുരുവായൂര്‍ ഭാഗവത വിശ്വകീര്‍ത്തി മഹാസമ്മേളനത്തിന്റെ സംഘാടകരുമായി മോഡി ചര്‍ച്ച നടത്തും. 9.15ന് ഹെലികോപ്റ്ററില്‍ വള്ളിക്കാവിലെ അമൃതാനന്ദ മയി മഠത്തിലേക്ക് പോകും. ഉച്ചക്ക് 1.30ന് തിരുവനന്തപുരത്തെത്തും. അവിടെ നിന്നും 2.15ഓടെ പ്രത്യേക വിമാനത്തില്‍ തൃശ്ശിനാപ്പള്ളിയിലേക്ക് തിരിക്കും.
Keywords : Thiruvananthapuram, Narendra Modi, Kerala, Airport, BJP, Leaders, Mata Amrithananda Mayee, Birth Day, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia