നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു

 



കോഴിക്കോട്: (www.kvartha.com 07.12.2021) നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞു വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശി മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെ കൂട്ടുകാരോടൊപ്പം ഷടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. 

തളര്‍ന്ന് വീണ ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ കക്കട്ടിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ നാണു. മാതാവ്. ജാനു. ഭാര്യ: ഷാനിമ. മകള്‍: അഷിമ.

നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു


കഴിഞ്ഞ വെള്ളിയാഴ്ച കാടാമ്പുഴ എസ്‌ഐയും ജില്ലാ പൊലീസ് മേധാവിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗവുമായ താനൂര്‍ ഒഴൂര്‍ കീഴേപ്പാട്ട് സുധീര്‍കുമാറും (56) കുഴഞ്ഞുവീണ് മരിച്ചിരുന്നു.

Keywords:  News, Kerala, State, Kozhikode, Police men, Police, Police Station, Death, Nadapuram police station SI collapsed and died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia