സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പ അനുവദിച്ചു

 


ADVERTISEMENT

സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കിന് നബാര്‍ഡ് 600 കോടി രൂപ വായ്പയായി അനുവദിച്ചു.  കാര്‍ഷിക വായ്പകള്‍ 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ലഭ്യമാക്കാനാണ് ഇത്.  സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും അധിക മൂലധന സമാഹരണം നടത്തി റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കാന്‍ നബാര്‍ഡ് നിര്‍ദ്ദേശിച്ചു.

സഹകരണ ബാങ്കുകള്‍ തങ്ങളുടെ ധനസ്ഥിതി മെച്ചപ്പെടുത്തിയാല്‍ മാത്രമെ നാബാര്‍ഡില്‍ നിന്ന് തുടര്‍ച്ചയായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുകയുള്ളൂ.

കഴിഞ്ഞ കുറെ വര്‍ഷമായി സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡില്‍ നിന്ന് വായ്പ ലഭിച്ചിരുന്നില്ല.  റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സഹകരണബാങ്കിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കേരള ഗവണ്‍മെന്റില്‍ നിന്ന് ഗ്യാരണ്ടി ലഭിച്ചതിനാല്‍ 500 കോടി രൂപ 2011-12-ല്‍ ഒരു പ്രതേ്യക വായ്പയായി നല്‍കിയിരുന്നു. സംസ്ഥാന ഗവണ്‍മെന്റ് സംസ്ഥാന സഹകരണബാങ്കിന് 136 കോടി രൂപ ഓഹരി മൂലധനമായി നല്‍കിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ 80 കോടി രൂപ ഓഹരി മൂലധനമായി സംസ്ഥാന സഹകരണ ബാങ്കിന് നല്‍കിയിരുന്നു.

Keywords:  NABARD restores Credit limit to Kerala State Cooperative Bank, Bank, Thiruvananthapuram, Kerala, NABARD, Loan, Reserve Bank of India, Kerala Government, Malayalam News, Kerala vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia