ന്യൂഡല്‍ഹി: എന്‍ എസ് എസ്സും എസ് എന്‍ ഡി പിയും കേരളത്തില്‍ ഹൈന്ദവ ലീഗുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഇരു സംഘനടകളും ഒന്നിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സംഘടനകളുടെ ശ്രമം. ഇവരുടെയൊക്കെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പിണറായി ആരോപിച്ചു.
യു ഡി എഫ് കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. യു ഡി എഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം വര്‍ഗീയത ശക്തി പ്രാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വര്‍ഗീയത വളര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഇനിയെങ്കിലും യു ഡി എഫ് ഉള്‍ക്കൊള്ളണം. യു ഡി എഫ് രണ്ടോ മൂന്നോ സീറ്റിന് വേണ്ടി വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും പിണറായി പറഞ്ഞു.
SUMMARY: n s s and s n d p trying to build hindu league in kerala, said cpi(m) state secretary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.