MV Govindan | എന്‍എസ്എസിനെ തളളി എം വി ഗോവിന്ദന്‍; 'സ്പീകര്‍ രാജിവയ്‌ക്കേണ്ടതില്ല, മാപ്പുപറയുന്നതിനോട് പാര്‍ടി യോജിക്കുന്നില്ല'

 


തളിപ്പറമ്പ്: (www.kvartha.com) ഹൈന്ദവാരാധന ദൈവമായ ഗണപതി പരാമര്‍ശത്തില്‍ സ്പീകര്‍ എഎന്‍ ശംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്പീകറുടെ പ്രസംഗത്തിനെ കുറിച്ചു പാര്‍ടി നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകള്‍ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കൽപങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ശംസീര്‍ പറഞ്ഞതില്‍ തെറ്റില്ല.

MV Govindan | എന്‍എസ്എസിനെ തളളി എം വി ഗോവിന്ദന്‍; 'സ്പീകര്‍ രാജിവയ്‌ക്കേണ്ടതില്ല, മാപ്പുപറയുന്നതിനോട് പാര്‍ടി യോജിക്കുന്നില്ല'

ശംസീര്‍ രാജിവയ്ക്കുക, മാപ്പു പറയുക എന്ന കാംപയിന്‍ നടക്കുന്നുണ്ട്. അതിനോട് സിപിഎമിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുകയെന്നതാണ് നിലപാട്. ഇനിയും അത് തുടരാന്‍ തന്നെയാണ് തീരുമാനം. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സ്പീകര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തുവന്നിരുന്നു. ഹൈന്ദവരുടെ ആരാധന മൂര്‍ത്തിയായ ഗണപതിക്കെതിരായ എഎന്‍ ശംസീറിന്റെ വിമര്‍ശനം സ്പീക്കര്‍ പദവിക്ക് യോജിച്ചതല്ലെന്നും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീകര്‍, തല്‍സ്ഥാനത്തു തുടരരുതെന്നും രാജിവയ്ക്കണമെന്നും എന്‍എസ്എസ് ജെനറല്‍ സെക്രടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദ പരാമര്‍ശം പിന്‍വലിച്ച് സ്പീകര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍കാരിന് ബാധ്യകയുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശംസീറിന്റെ പരാമര്‍ശത്തെ ചൊല്ലി ബിജെപിയും സിപിഎമും തമ്മില്‍ പോര്‍വിളി നടക്കുന്നതിനിടെയാണ് എന്‍എസ്എസിന്റെ വിമര്‍ശനം. എന്നാല്‍ ഇതിനെ ഗൗനിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാടെന്ന് ആവര്‍ത്തിക്കുകയാണ് എംവി ഗോവിന്ദന്‍. നേരത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജനും എഎന്‍ ശംസീറിനെ പിന്‍തുണച്ചു രംഗത്തുവന്നിരുന്നു.

Keywords: News, Kerala, Thaliparamb, MV Govindan, A N Shamseer, CPM, NSS, Politics,   MV Govindan on A N Shamseer's remarks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia