ആ­വേ­ശ­ത്തി­ന്റെ അ­ല­ക­ടല്‍ തീര്‍­ത്ത് യൂ­ത്ത് ലീ­ഗ് യു­വ­ജ­ന­റാ­ലി­ക്ക് സ­മാപനം

 


കോഴിക്കോട്: യൂ­ത്ത് ലീ­ഗ് യുവ­ജ­ന റാലി­യോ­ട­നു­ബ­ന്ധി­ച്ച് കോ­ഴി­ക്കോ­ട് ക­ട­പ്പുറ­ത്ത് നട­ന്ന പൊ­തു­സ­മ്മേള­നം ആ­വേ­ശ­ത്തി­ന്റെ അ­ല­ക­ടല്‍ സൃ­ഷ്ടിച്ചു. സ­മ്മേ­ള­ന­ത്തി­ലേ­ക്ക് ഒ­ഴു­കി­യെത്തി­യത് ജ­ന­ല­ക്ഷ­ങ്ങ­ളാണ്. 'ജ­നാ­ധിപ­ത്യ മു­ന്നേ­റ്റ­ത്തി­ന്റെ ആ­റ­ര പ­തി­റ്റാ­ണ്ട്' എ­ന്ന ക്യാ­മ്പ­യി­നി­ന്റെ സ­മാ­പ­ന­ത്തോ­ട­നു­ബ­ന്ധി­ച്ചാ­ണ് മു­സ്ലിം യൂ­ത്ത് ലീ­ഗ് സംസ്ഥാ­ന ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ഐ­ഡി­യല്‍ യൂ­ത്ത് കോര്‍ മാര്‍­ച്ചും, പൊ­തു­സ­മ്മേ­ള­നവും സം­ഘ­ടി­പ്പി­ച്ച­ത്. ശുഭ്ര വസ്ത്രധാരികളായെത്തിയ ഐഡിയല്‍ യൂത്ത്‌­കോര്‍ അംഗങ്ങള്‍ ഇനി ജനങ്ങള്‍ക്കിടയിലേക്ക് സേവനത്തിനായിറങ്ങും.

കോ­ഴി­ക്കോ­ടിന്റെ ചരിത്ര നഗരിയില്‍ പുതിയൊരു ചരിത്രം സൃ­ഷ്ടി­ക്കു­ക­യാ­യി­രുന്നു ഹരിത രാഷ്ട്രീയത്തിന്റെ യുവതലമു­റ. ശ­നി­യാഴ്ച വൈകുന്നേരം നാല് മണിയോടെ തന്നെ സമ്മേളന നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. കോ­ഴി­ക്കോ­ട് ന­ഗ­ര­ത്തില്‍ നിന്നും ആരംഭിച്ച റാലി കടപ്പുറത്ത് എത്തുമ്പോഴേക്കും സമ്മേളന നഗരി ഉള്‍­ക്കൊ­ള്ളാ­നാ­വു­ന്ന­തി­ന­പ്പു­റം ജ­ന­നി­ബി­ഢ­മായി. പ­ച്ച യൂണി­ഫോമണി­ഞ്ഞ വ­ള­ണ്ടി­യര്‍­മാര്‍ ആ­ളുക­ളെ നി­യ­ന്ത്രി­ക്കാന്‍ ഏ­റെ പാ­ടു­പ്പെ­ട്ടു.

സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ പ്രവര്‍ത്തകര്‍ ചിട്ടയോടെയാണ് നഗരിയിലേക്ക് ഒഴുകിവന്നത്. വാഹനങ്ങളിലെത്തിയ പ്രവര്‍ത്തകര്‍ കിലോ മീറ്ററുകള്‍ നടന്നാണ് സമ്മേ­ള­ സ്ഥ­ല­ത്തെ­ത്തി­യത്. ചുരുങ്ങിയ ദിവസംകൊണ്ട് തന്നെ മഹാ സമ്മേളനം സംഘടിപ്പിക്കാന്‍ കഴിഞ്ഞ സംഘാടക മികവിന് കരുത്തുപകര്‍ന്ന പ്രവര്‍ത്തകര്‍ ഓരോ നിമിഷവും സമ്മേളന വിജയത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു.

ആ­വേ­ശ­ത്തി­ന്റെ അ­ല­ക­ടല്‍ തീര്‍­ത്ത് യൂ­ത്ത് ലീ­ഗ് യു­വ­ജ­ന­റാ­ലി­ക്ക് സ­മാപനം
രാഷ്ട്രീയ ചരിത്രത്തില്‍ വേറിട്ട ശൈലിയുമായെത്തിയ യൂത്ത്‌­ലീഗിന്റെ കരുത്ത് എതിരാ­ളികളെ പോലും അ­മ്പ­രപ്പി­ച്ചു. റാലി വീക്ഷിക്കാന്‍ ആയിരങ്ങളാണ് നഗരവീഥികളില്‍ തടിച്ചുകൂടിയത്. കരുത്തുറ്റ യുവ നേതൃത്വത്തിന്റെ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ അറബിക്കടലിന്റെ തീരത്ത് ജനാധിപത്യ രാഷ്ട്രത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യാ­യം കു­റിച്ചു.

തീ­വ്ര­വാ­ദ­ത്തി­ന്റെ പേ­രില്‍ നി­ര­പ­രാ­ധിക­ളെ വി­ചാ­ര­ണ കൂ­ടാ­തെ ത­ട­വില്‍ വെ­യ്­ക്കു­ന്ന­തി­നെ­തി­രെ മു­സ്ലിം ലീഗ് രം­ഗ­ത്തി­റ­ങ്ങു­മെ­ന്ന് പൊ­തു­സ­മ്മേ­ള­ന­ത്തില്‍ മു­ഖ്യ പ്ര­ഭാഷ­ണം ന­ടത്തി­യ മുസ്ലിം ലീ­ഗ് അ­ഖി­ലേ­ന്ത്യ പ്ര­സി­ഡന്റു­കൂ­ടിയാ­യ കേ­ന്ദ്ര­മന്ത്രി ഇ.അ­ഹമ്മ­ദ് പ­റഞ്ഞു. ആ­രു­ടെയും അ­വ­കാ­ശം ത­ട്ടി­യെ­ടു­ക്കാന്‍ ലീ­ഗ് ശ്ര­മി­ച്ചി­ട്ടി­ല്ലെന്നും മുസ്ലിം സ­മു­ദാ­യ­ത്തി­ന്റെ അ­വ­കാ­ശ­ങ്ങള്‍­ക്ക് വേ­ണ്ടി ശ­ബ്ദി­ക്കുന്ന­ത് മ­റ്റു­ള്ള­വ­രു­ടെ അ­വ­കാ­ശം ത­ട്ടി­യെ­ടു­ക്ക­ല­ല്ലെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

ആ­വേ­ശ­ത്തി­ന്റെ അ­ല­ക­ടല്‍ തീര്‍­ത്ത് യൂ­ത്ത് ലീ­ഗ് യു­വ­ജ­ന­റാ­ലി­ക്ക് സ­മാപനം
സംസ്ഥാ­ന പ്ര­സി­ഡന്റ് പാ­ണ­ക്കാ­ട് സ­യ്യി­ദ് ഹൈ­ദ­രി­ ശി­ഹാ­ബ് ത­ങ്ങള്‍ സ­മ്മേള­നം ഉ­ദ്­ഘാട­നം ചെ­യ്തു. യൂ­ത്ത് ലീ­ഗ് സംസ്ഥാ­ന പ്ര­സിഡന്റ് പി.എം.സാ­ദി­ഖ­ലി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. സോ­ഷ്യലി­സ്­റ്റ് ജ­ന­ത സംസ്ഥാ­ന പ്ര­സിഡന്റ് എം.പി.വീ­രേ­ന്ദ്ര കു­മാര്‍, മുസ്ലിം ലീ­ഗ് അ­ഖി­ലേ­ന്ത്യ ട്ര­ഷ­റ­റും മ­ന്ത്രി­യുമാ­യ പി.കെ.കു­ഞ്ഞാ­ലി­ക്കുട്ടി, മ­ന്ത്രി­മാരായ വി.കെ.ഇ­ബ്രാഹിം കുഞ്ഞ്, എം.കെ.മു­നീര്‍, മ­ഞ്ഞ­ളാം­കു­ഴി അലി, ടു­ണീ­ഷ്യ അം­ബാ­സി­ഡര്‍ താ­രി­ഖ് അ­സൂസ്, എം.കെ.രാ­ഘ­വന്‍ എംപി, ലീ­ഗ് നേ­താ­ക്കളാ­യ സാ­ദിഖ­ലി ശി­ഹാ­ബ് തങ്ങള്‍, അ­ബ്ദുല്‍ സമ­ദ് സ­മ­ദാനി, കെ.പി.എ.മ­ജീ­ദ്, സി­റാ­ജ് ഇ­ബ്രാഹിം സേട്ട്, എം.എല്‍.എ­മാരാ­യ ടി.എ.അ­ഹമ്മ­ദ് ക­ബീര്‍, കെ.എം.ഷാജി, എന്‍.ഷം­സു­ദ്ദീന്‍, എം.എ­സ്.എ­ഫ് സംസ്ഥാ­ന പ്ര­സിഡന്റ് ടി.പി.അ­ഷ്‌റ­ഫ് അ­ലി തു­ട­ങ്ങി­വര്‍ പ്ര­സം­ഗിച്ചു.

Keywords: Muslim youth league, Youth rally, Conference, Ends, Kozhikode, Hyder Ali SHihab Thangal, E.Ahammed, P.K.Kunhalikutty, Veerendra Kumar, K.P.A.Majeed, V.K.Ibrahim kunju, M.K.Muneer, Siraj Ibrahim set, Kerala, Malayalam news, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia