Office set on fire | കണ്ണൂരില്‍ വീണ്ടും തീക്കളി; തളിപ്പറമ്പില്‍ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു
Jul 3, 2022, 12:23 IST
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായുള്ള തീക്കളി കണ്ണൂരില്‍ തുടരുന്നു. തളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് സംഭവം. കുറ്റിക്കോല്‍ ശാഖാ മുസ്ലിം ലീഗ് കമിറ്റിയുടെ ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഭാരവാഹികളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓഫീസ് വാതില്‍ അടിച്ചുതകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ ഫര്‍ണിചറുകളും ടി വി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും തീവെച്ചു നശിപ്പിച്ചു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പൊലിസ് നല്കുന്ന വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
അതേസമയം ശനിയാഴ്ച രാത്രി മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി സെക്രടറിയെയും സുഹൃത്തിനെയും കാര്‍ തടഞ്ഞുനിര്‍ത്തി മുഖംമൂടി സംഘം ആക്രമിച്ചതായും പരാതിയുണ്ട്. സമിതി സെക്രടറി ഞാറ്റു വയലിലെ സിദ്ദിഖ് കുറിയാലി (56), മുസ്ലിം ലീഗ് വിമതവിഭാഗം പ്രവര്ത്തകന് ദില്‍ശാദ് പാലക്കോടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്, ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,
കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണമെന്നും മുഖം മൂടിയണിഞ്ഞ ആറംഗ സംഘമാണ് രാജരാജേശ്വര ക്ഷേത്ര റോഡില്‍ മുക്കോലയില്‍ വെച്ച് കമ്പി പാര ഉള്‍പെടെ ഉപയോഗിച്ച് അടിച്ച് തകര്‍ത്തതെന്നുമാണ് പരാതി. തളിപ്പറമ്പ് ജമാഅത് കമിറ്റിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സീതീ സാഹിബ് ഹൈസ്കൂളില്‍ ക്രമക്കേട് നടന്നതായി ഒരു വിഭാഗം ആരോപിച്ചിരുന്നു.
സംഭവത്തില്‍ സംവാദത്തിന് വെല്ലുവിളിച്ച പി കെ സുബൈറുമായി സംവാദത്തിന് ഒരുക്കമാണെന്ന് ദില്‍ശാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ദില്ശാദിനെ ആക്രമിച്ചതായി പരാതി ഉയര്‍ന്നത്. മുസ്ലിം ലീഗില്‍ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ് പോരും അതിരൂക്ഷമായ തളിപ്പറമ്പ് നഗരസഭാ കമിറ്റി ജില്ലാ നേതൃത്വം നേരത്തെ പിരിച്ചുവിടുകയും പിന്നീട് പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. സിപിഎമിന്റെ രഹസ്യ പിന്തുണ വിമതവിഭാഗത്തിനുണ്ടെന്നാണ് സൂചന.

Keywords: Latest-News, Kerala, Kannur, Top-Headlines, Muslim-League, Office, Fire, Politics, Political Party, Controversy, Police, Investigates, Muslim League office set on fire, Thaliparamb, Muslim League office set on fire at Thaliparamb.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.