ഇടുക്കി: (www.kvartha.com 21.11.2014) പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് ഏക ഉത്തരവാദി മുന്‍ എം.പി പി.ടി തോമസാണെന്ന് മുസ്ലിം ലീഗ്. എം.പിയായിരിക്കെ പി.ടി തോമസ് ചില സമുദായങ്ങളില്‍ ഉണ്ടാക്കിയ എതിര്‍പ്പാണ് ഇടുക്കി സീറ്റ് യു.ഡി.എഫിന് നഷ്ടമാക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം.എ ഷുക്കൂര്‍ ആരോപിച്ചു. ഇടുക്കി പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷുക്കൂര്‍.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റേത് ഒഴികെ എല്ലാ യു.ഡി.എഫ് ഘടകകക്ഷികളുടെയും വോട്ട് ചോര്‍ന്നിട്ടുണ്ട്. ഇങ്ങനെ പോയാല്‍ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍വി ഏറ്റുവാങ്ങും. ജില്ലയിലെ കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് തര്‍ക്കമാണ് വാഴത്തോപ്പ് അടക്കമുളള ചില പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് നഷ്ടമാക്കിയത്.
പ്രസിഡണ്ട് സ്ഥാനത്തിന്റെ കാര്യത്തിലുളള ധാരണയെക്കുറിച്ച് യു.ഡി.എഫിന് അറിവില്ല. ഇക്കാര്യത്തില്‍ ഉഭയകക്ഷി ധാരണകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്ത് കേരളാ കോണ്‍ഗ്രസുമായുളള തര്‍ക്കം പരിഹരിക്കണം. യു.ഡി.എഫ് ജില്ലാ യോഗം വിളിച്ചു ചേര്‍ക്കാത്തതിനാല്‍ ഇക്കാര്യങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയുന്നില്ല.
25ന് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍ റബ്ബിന്റെ സാന്നിധ്യത്തില്‍ മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ചേരുന്ന ലീഗ് സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുസ്ലിം ലീഗ് നേതാവായിരുന്ന എ.എം മുഹമ്മദ് കുഞ്ഞു ലബ്ബയുടെ പേരിലുളള പുരസ്ക്കാരം അലീഗഡ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ അബ്ദുല്‍ അസീസിന് നല്‍കുമെന്നും ഷുക്കൂര്‍ അറിയിച്ചു.

Keywords : Idukki, Kerala, Muslim-League, Election, UDF, MPs, Press Conference.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.