സദാചാര കൊലപാതകം: മൂന്നു പ്രതികള്‍ അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 17/02/2015) കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടിയില്‍ പ്രഭാകരനെ മര്‍ദിച്ചുകൊന്ന പ്രതികളില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂര്‍ സ്വദേശികളായ ഷാജു, രാജേഷ്, സെയ്ദലവി എന്നിവരാണ് അറസ്റ്റിലായത്. മരണത്തിനിടയാക്കിയ സംഭവം സദാചാര പോലിസ് ചെയ്ത കൊലപാതകമാണെന്ന് പോലീസ് അറിയിച്ചു.

കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള 11 പ്രതികളെ തിരിച്ചറിഞ്ഞു. സ്ഥലത്തെ ഒരു വീട്ടമ്മയുമായി പ്രഭാകരന് അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി. പ്രഭാകരനെ പിടികൂടിയ സംഘം ഈ വീട്ടമ്മയുമായി അവിഹിതബന്ധമുണ്ടെന്ന കാര്യം സമ്മതിക്കണമെന്ന് ആവശ്യപ്പെടുകയും അത് നിഷേധിച്ചതോടെ മര്‍ദിച്ചുകൊലപ്പെടുത്തുകയുമായിരുന്നു.

സദാചാര കൊലപാതകം: മൂന്നു പ്രതികള്‍ അറസ്റ്റില്‍കുലുക്കല്ലൂര്‍ എരവത്രയില്‍ സ്വകാര്യവ്യക്തിയുടെ വീടിനോടുചേര്‍ന്ന പറമ്പിലാണ് കൂലിപ്പണിക്കാരനായ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്: ഞായറാഴ്ച രാത്രി 7.30ഓടെ എരവത്രയിലെത്തിയ പ്രഭാകരനെ ഒരുസംഘം ആളുകള്‍ പിടികൂടുകയും റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിക്കുകയുമായിരുന്നു. സംഘത്തില്‍ മുപ്പതിലധികംപേര്‍ ഉണ്ടായിരുന്നെന്നും ഭൂരിപക്ഷവും സമീപവാസികളാണെന്നും ദൃക്‌സാക്ഷിയായ സ്ത്രീ മൊഴിനല്‍കിയിട്ടുണ്ട്. മണിക്കൂറുകള്‍നീണ്ട മര്‍ദനത്തിനൊടുവില്‍ പ്രഭാകരനെ പുരയിടത്തില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Moral Police, Murder, Police Arrest, Accused, Illegal relationship, Women, Middle aged man.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia