ദേശീയ ഗെയിംസ് അഴിമതി: കെ.മുരളീധരന്‍ രാജിവയ്ക്കില്ല

 


തിരുവനന്തപുരം: (www.kvartha.com 02/02/2015) ദേശീയ ഗെയിംസ് അഴിമതിയില്‍ പ്രതിഷേധിച്ച് അക്രെഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ. മുരളീധരന്‍ എം.എല്‍.എ പിന്മാറി.

ദേശീയ ഗെയിംസ് അഴിമതി: കെ.മുരളീധരന്‍ രാജിവയ്ക്കില്ലഗെയിംസുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഉറപ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. ഗെയിംസ് സമാപിച്ചശേഷം അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്  പരിശോധിക്കാമെന്നാണ് ഇരുവരും ഉറപ്പ് നല്‍കിയിട്ടുള്ളത്.

ഗെയിംസിലെ ക്രമക്കേടുകള്‍ തുടക്കം മുതല്‍ തന്നെ  ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അത്
പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നാണ് മുരളീധരന്റെ ആരോപണം. ഇതുകൂടാതെ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച ലാലിസം പരിപാടി നിലവാരമില്ലാത്തതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കൈനോത്ത് 13 കാരന്‍ പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും
Keywords:  Murali not to quit national games panel, Thiruvananthapuram, Corruption, Chief Minister, Oommen Chandy, Thiruvanchoor Radhakrishnan, Inauguration, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia