മൂന്നാര്‍ ഐക്യദാര്‍ഢ്യം 16ന്; വി മുരളീധരന് പാര്‍ട്ടിയിലും സോഷ്യല്‍ മീഡിയയിലും നില്‍ക്കക്കള്ളിയില്ല
Sep 14, 2015, 12:45 IST
തിരുവനന്തപുരം: (www.kvartha.com 14.09.2015) മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായതോടെ ബുധനാഴ്ച മൂന്നാര്‍ ഐക്യദാര്‍ഢ്യ ദിനമായി പ്രഖ്യാപിച്ചു തയ്യാറെടുപ്പുകള്‍ നടത്തിയ ബിജെപിക്ക് തിരിച്ചടി.
കേരളം മുഴുവന്‍ ഉറ്റുനോക്കിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇത്രവൈകിയ ദിവസം തീരുമാനിച്ചതിനേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വിരുദ്ധ വിഭാഗം ഇത് മുതലാക്കി അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
അതേസമം, സാമൂഹിക മാധ്യമങ്ങളില്‍ ബിജെപിയെ പൊരിച്ചടുക്കുകയാണ് ആളുകള്‍. ജഗതി ശ്രീകുമാര്‍ മിന്നാരം സിനിമയില്‍ പറഞ്ഞ പ്രശസ്ത ഡയലോഗ് അനുകരിച്ച് ഫേസ്ബുക്കിലെ ഒരു പോസ്റ്റ് ഇങ്ങനെ: ആ നിലവിളി ശബ്ദമിടൂ....''പരിപാടി പൊളിഞ്ഞതിനെ കളിയാക്കി, രാമന്‍കുട്ടീ നീ എവിടെ പരിപാടി നടത്താന്‍ പോയാലും ഇതാണല്ലോ അവസ്ഥ എന്ന് പോസ്റ്റ് തുടരുന്നു. മൂന്നാറില്‍ സമരം ചെയ്യുന്ന തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി സെപ്തംബര്‍ 16ന് സംസ്ഥാന വ്യാപകമായി മൂന്നാര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുമെന്ന് വി മുരളീധരന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതിലാണ് ചുംബരസമര നായകന്‍ രാഹുല്‍ പശുപാലന്റെ മേല്‍പ്പറഞ്ഞ കമന്റ്. സംസ്ഥാനവ്യാപകമായി പഞ്ചായത്തുകളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ധര്‍ണയും നടത്താനായിരുന്നു തീരുമാനം.
മറ്റു നിരവധി പോസ്റ്റുകളും ബിജെപിയെ പരിഹസിച്ച് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂന്നാര്‍ ഐക്യദാര്‍ഢ്യ ദിനത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കണം എന്നാഗ്രഹമുണ്ട്, ആരെയാണു സമീപിക്കേണ്ടത്? , ഇനിയും ഇതിലേ വരില്ലേ ചേട്ടാ, സെപ്തംബര്‍ 16ലെ പരിപാടി എപ്പഴാ, ഇവിടെ ഐക്യദാര്‍ഢ്യം കൊടുക്കുന്നുണ്ടെന്നു കേട്ടുവന്നതാ...അങ്ങനെ നീളുന്ന പരിഹാസം.
ഫേസ്ബുക്കിലെ പരിഹാസം വേഗം അടങ്ങുമെങ്കിലും പാര്‍ട്ടിയിലെ വിമര്‍ശനം വേഗമൊന്നും അവസാനിക്കില്ലെന്നാണു സൂചന. സമരം തുടരുകയായിരുന്നെങ്കില്‍ 12ാം ദിവസമായിരുന്നു സെപ്്റ്റംബര്‍ 16.
അന്നുവരെ ഐക്യദാര്‍ഢ്യം നീട്ടിക്കൊണ്ടുപോയവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തിരിക്കാനുള്ള
യോഗ്യതയില്ലെന്ന് ബിജെപിയുടെ ഒരു ജില്ലാ പ്രസിഡന്റ് കെ വാര്‍ത്തയോടു പറഞ്ഞു. ഇത്തരം പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളും സമരം അവസാനിക്കാനുള്ള സാധ്യതയും മുന്‍കൂട്ടി മനസ്സിലാക്കി തീരുമാനമെടുക്കണമായിരുന്നു എന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം.
ഇത് ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടിനേക്കുറിച്ച് ദേശീയ നേതൃത്വത്തിനു മുന്നില്‍ പരാതി പറയാനും നീക്കമുണ്ട്. കേരളത്തില്‍ വേരോട്ടമുണ്ടാക്കാനും തെരഞ്ഞെടുപ്പു വിജയമുണ്ടാക്കാനും മുമ്പില്ലാത്ത വിധം കൊണ്ടുപിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് ബിജെപിയുടെ മൂന്നാര്‍ തീരുമാനം അബദ്ധമായി മാറിയത്.
Also Read:
തൃക്കരിപ്പൂര്‍ ഒളവറ ഉളിയംകടവില്‍ മത്സ്യത്തൊഴിലാളിയുടെ തോണിക്ക് തീവെച്ചു
Keywords: Munnar solidarity on 16th september, V.Muraleedharan pling, Thiruvananthapuram, Facebook, Poster, BJP, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.