ഇടുക്കി: (www.kvartha.com 10.10.2015) മൂന്നാറില്‍ ഫാക്ടറി തൊഴിലാളി സമരത്തെത്തുടര്‍ന്നു പള്ളിവാസല്‍ പായ്ക്കിംഗ് സെന്റര്‍ പൂട്ടി. മൂന്നാറിലെ ബോണസ് സമരം വിജയം കണ്ടതിനെത്തുടര്‍ന്നാണ് ഇവിടെയും സമരമാരംഭിച്ചത്. കമ്പനി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നാലര കോടിയോളം രൂപ വിലവരുന്ന യന്ത്രങ്ങള്‍ കഴിഞ്ഞയാഴ്ച ഇറ്റലിയില്‍നിന്നു കൊണ്ടുവന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ടാറ്റാ ടീ കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡായ കണ്ണന്‍ ദേവന്‍ കമ്പനിയുടെ പല ഉത്പന്നങ്ങളും ഇവിടെനിന്നാണു പായ്ക്കുചെയ്യുന്നത്. ടാറ്റയുടെ ഇന്ത്യയിലെ മുന്‍നിരയിലുള്ള പായ്ക്കിംഗ് സെന്ററുകളില്‍ പ്രധാനപ്പെട്ടതാണ് പള്ളിവാസലിലേത്. ഫാക്ടറി ആധുനികവത്കരിക്കുന്നിതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുകയും ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
സമരംമൂലം ടാറ്റാ കമ്പനിക്ക് അപഖ്യാതി ഉണ്ടായതായും അനിശ്ചിതമായി സമരം തുടര്‍ന്നുകൊണ്ടുപോകുന്ന സാഹചര്യത്തിലുമാണു കമ്പനി പൂട്ടുന്നതെന്നു കാണിച്ച് ഫാക്ടറിക്കു മുന്നില്‍ നോട്ടീസ് പതിച്ചു.
Keywords: Idukki, Kerala, Munnar, Munnar Packing centre shut down.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.