മുല്ലപ്പെരിയാര്‍ നിറയുന്നു, തമിഴ്‌നാട്ടില്‍ ആഹ്ലാദം: പെരിയാര്‍ തീരവാസികളെ ഒഴിപ്പിക്കാനുളള ശ്രമം വിഫലം
Nov 15, 2014, 18:06 IST
ഇടുക്കി: (www.kvartha.com 15.11.2014) മുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച 142 അടിയെത്തി നിറയുമെന്നുറപ്പായിരിക്കെ പെരിയാര്‍ തീരവാസികളെ ഒഴിപ്പിക്കാനുളള സര്‍ക്കാരിന്റെ ശ്രമം വിഫലമായി. പീരുമേട് താലൂക്കിലെ വളളക്കടവ് മുതല്‍ ചപ്പാത്ത് വരെയുളള 129 കുടുംബങ്ങളോട് മാറിതാമസിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുളള എ.ഡി.എം നേരിട്ടെത്തി നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
മേഖലയില്‍ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളില്‍ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ച വൈകിട്ട് എ.ഡി.എമ്മിനെ പ്രദേശവാസികള്‍ തടയുകയും ചെയ്തു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് തേനി-ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കി. അതേ സമയം മുല്ലപ്പെരിയാര്‍ നിറയുന്നതിന്റെ ആഹ്ലാദത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്തും ഉത്തമപാളയത്തും മധുരം വിതരണം ചെയ്തു.
അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 141.1 അടിയായി ഉയര്‍ന്നിട്ടും കൂടുതല്‍ വെളളം കൊണ്ടുപോയി ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. സെക്കന്റില്‍ 2000 ഘനയടിയിലധികം വെളളം മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ ഡാമിലേക്ക് ഒഴുക്കാമെന്നിരിക്കെ 750 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ സെക്കന്റില്‍ 3300 ഘനയടിയോളം വെളളം മുല്ലപ്പെരിയാറിലേക്ക് എത്തുന്നുണ്ട്.72 അടി സംഭരണശേഷിയുളള വൈഗ ഡാമില്‍ 50.5 അടി വെളളം മാത്രമേയുളളൂ, ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും സുപ്രീം കോടതിയിലെത്തുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി അനുവദിച്ച 142 അടി വെളളം സംഭരിച്ചാലും മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് തെളിയിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.
ശനിയാഴ്ച ഉച്ചയോടെയാണ് ജലനിരപ്പ് 141 അടിയായത്. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രാജേഷ് തേനി-ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം കുമളിയില്‍ എ.ഡി.എം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയെന്ന് അറിയിച്ചിരുന്നെങ്കിലും വഴിവിളക്കുകള്‍ പോലും പ്രകാശിപ്പിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയില്ല. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് വള്ളക്കടവിലെത്തിയ എം.ഡി.എം വി.ആര്‍ മോഹനന്‍ പിളള ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരെ നാട്ടുകാര്‍ തിരിയുകയായിരുന്നു.
സ്ഥിതിഗതികള്‍ യഥാസമയം കൈമാറുന്നതിനായി ജലവിഭവ വകുപ്പ് നൂറോളം ഉദ്യോഗസ്ഥരെ അണക്കെട്ടില്‍ നിയോഗിച്ചു. ജലനിരപ്പ് 142 അടിയിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനായി തമിഴ്‌നാട് അണക്കെട്ടില്‍ അലാറം സ്ഥാപിച്ചു. പതിമൂന്നാം നമ്പര്‍ ഷട്ടറിന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും തമിഴ്‌നാട് തുടരുകയാണ്.
ഓരോ അരമണിക്കൂറിലും ജില്ലാ ഭരണകൂടം സ്ഥിതിഗതി വിലയിരുത്തുന്നുണ്ട്. മാറ്റിപ്പാര്‍പ്പിക്കേണ്ട പ്രായമായവര്‍, വികലാംഗര്‍ എന്നിവരെ സംബന്ധിച്ചുള്ള കണക്കെടുപ്പ് ചുമതലക്കാരായ ഡപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. എ.ഡി.എം. അടങ്ങുന്ന സംഘം പ്രശ്‌ന ബാധിതമെന്ന് പരിഗണിക്കപ്പെടുന്ന വില്ലേജുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പെരിയാര്‍ തടങ്ങളിലെ സുരക്ഷാ ചുമതലയുളള ജീവനക്കാരുടെ ഹാജര്‍ നില രണ്ട് മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കുന്നുണ്ട്.
പ്രത്യേകം വൈദ്യുതീകരണം നടത്തിയ പ്രദേശങ്ങളില്‍ പ്രകാശ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ടിപ്പര്‍, ജെ.സി.ബി, ക്രെയിന്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. 60 അസ്‌കാ ലൈറ്റുകളും സജ്ജീകരിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവി അലക്‌സ്.എം.വര്‍ക്കി, കട്ടപ്പന ഡിവൈ.എസ്.പി. ജഗദീഷ ്എന്നിവരുടെ നേതൃത്വത്തിലുള്ള 200 അംഗ പോലീസ് സംഘവും 30 ഓളം അഗ്നിശമനസേനാംഗങ്ങളും സദാ ജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സേവനവും തേടും.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയെത്തിയാല്‍ തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകരുടെ ആഹ്ലാദസംഗമം കേരള അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം മൂലം തൊഴിലില്ലാതായി തിരുപ്പൂരിലെ തുണിമില്ലിലേക്കും കേരളത്തിലേക്കും കര്‍ഷക തൊഴിലാളികള്‍ പലായനം ചെയ്യുന്നത് തടയാന്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം കിട്ടുന്നതോടെ കഴിയുമെന്നാണ് തമിഴ് കര്‍ഷക സംഘടനകളുടെ വാദം. 120 വര്‍ഷം പ്രായമുളള മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് അഞ്ച് ജില്ലകളിലെ 68558 ഹെക്ടര്‍ സ്ഥലമാണ് തമിഴ്‌നാട് ഫലഭൂയിഷ്ഠമാക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Mullaperiyar Dam, Kerala, Tamil Nadu, Water Level, Mullaperiyar in dangerous condition.

മുല്ലപ്പെരിയാര്‍ ദുരന്ത ഭീതിയുളള പെരിയാര്‍ തീരത്ത് എ.ഡി.എം വി.ആര്‍ മോഹനന്‍ പിളളയും സംഘവും സന്ദര്‍ശനം നടത്തുന്നു |
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.