മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു

 


മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി ജയലളിതയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 120 അടിയാക്കി താഴ്ത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നു ക്രിയാത്മക സമീപനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കത്തില്‍ അറിയിച്ചു.

അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചതായും പ്രശ്‌നത്തില്‍ ഇടപെടാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തുകയെന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അപകടം സംഭവിച്ചാല്‍ കേരളത്തിന് അഞ്ച് ജില്ലകളിലായി വന്‍ നാശനഷ്ടമുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

Keywords: Mullaperiyar Dam, Oommen Chandy, Jayalalitha, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia