Shobha Yatra | ശോഭാ യാത്രയിൽ ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹ്‌യാൻ; വീൽ ചെയർ ഉന്തി ഉമ്മയും; ജനഹൃദയങ്ങൾ കീഴടക്കി വേറിട്ട കാഴ്ച

 


കോഴിക്കോട്: (www.kvartha.com) ശ്രീകൃഷ്ണന്‍റെ ജന്മാഷ്ടമി നാളിൽ അമ്പാടിക്കണ്ണൻമാരും രാധമാരും നഗരവീഥികളിൽ ആവേശം വിതറിയപ്പോൾ കോഴിക്കോട് നിന്നുള്ള ഒരു കാഴ്ച ജനഹൃദയങ്ങൾ കീഴടക്കി. ഉണ്ണിക്കണ്ണന്റെ വേഷത്തിൽ ഏഴ് വയസുകാരൻ മുഹമ്മദ് യഹ്‌യാൻ മഹാശോഭായാത്രയിൽ നിറഞ്ഞുനിന്നു. ഭിന്നശേഷിക്കാരനായ മുഹമ്മദ് യഹ്‌യാന്റെ മോഹത്തിന് പിന്തുണയുമായി ഉമ്മ ഫരീദ വീൽ ചെയർ ഉന്തി ഒപ്പം നടന്നപ്പോൾ ഏവരുടെയും മനം നിറച്ചു.

Shobha Yatra | ശോഭാ യാത്രയിൽ ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹ്‌യാൻ; വീൽ ചെയർ ഉന്തി ഉമ്മയും; ജനഹൃദയങ്ങൾ കീഴടക്കി വേറിട്ട കാഴ്ച

ഉമ്മ തന്നെയാണ് ഉണ്ണിക്കണ്ണനായി മേകപ് ഇട്ട് യഹ്‌യാനെ ശോഭയാത്രയ്ക്ക് എത്തിച്ചത്. ബിലാത്തികുളം ബിഇഎം അപർ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് യഹ്‌യാൻ. ജന്മനാ തന്നെ ഈ ഏഴ് വയസുകാരന് നടക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ അതിന്റെ പ്രയാസമൊന്നും തളർത്തിയിട്ടില്ല. മുൻ വർഷങ്ങളിൽ വീടിന്റെ മുന്നിലൂടെ ശോഭ യാത്ര കടന്നുപോകുമ്പോൾ കൃഷ്ണ വേഷം ധരിക്കണമെന്ന് യഹ്‌യാന്റെ ആഗ്രഹമായിരുന്നു. അത് രക്ഷിതാക്കൾ ഇത്തവണ പൂവണിയിക്കുകയായിരുന്നു. സംഘാടകരും ഇവർക്ക് പിന്തുണയുമായെത്തി.

യഹ്‌യാന്റെയും ഉമ്മയുടെയും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. കുട്ടിയുടെ മസിലുകൾക്കാണ് പ്രശ്നമുള്ളത്. ഇപ്പോൾ ചികിത്സ നടത്തുന്നുണ്ട്. വൈകാതെ തന്നെ പ്രശ്നങ്ങളെ മറികടക്കാനാകുമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നത്. വലിയ പ്രതീക്ഷയിലാണ് രക്ഷിതാക്കളും. ഇപ്പോൾ പ്രാർഥനയുമായി കേരളം മുഴുവനും അവർക്കൊപ്പമുണ്ട്.

Keywords: News, Kozhikode, Kerala, Sreekrishna Jayanthi, Shobha Yatra, Religion, Festival,   Muhammad Yahyan as Krishna in Shobha Yatra.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia