അമ്മയെ വിഷം കൊടുത്തു കൊന്ന മകന് ജീവപര്യന്തം

 


തൊടുപുഴ: (www.kvartha.com 29.11.2014) അമ്മയ്ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിനതടവ്. ഇടുക്കി പെരുവന്താനം കണങ്കവയല്‍ പൊയ്‌നാട്ട് കുഴിപ്പാലയില്‍ ജോബി എന്നു വിളിക്കുന്ന തോമസിനെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.മാധവന്‍ ശിക്ഷിച്ചത്.

അമ്മയെ വിഷം കൊടുത്തു കൊന്ന മകന് ജീവപര്യന്തംരണ്ടാം പ്രതി കണ്ണൂര്‍ സ്വദേശിയായ സേവ്യറി (62)നെ വെറുതെവിട്ടു. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.പ്രദീപ്കുമാറാണ് കേസ് അന്വേഷിച്ചത്. അമ്മ മറിയാമ്മയ്ക്ക് നല്‍കിയ വിഷം അടങ്ങിയ കുപ്പി പ്രതിയുടെ വീട്ടുമുറ്റത്തുനിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാട്‌സണ്‍ എ.മഴുവന്നൂര്‍ ഹാജരായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Murder, Case, Accused, Mother, Son, Court, Kerala, Idukki, Thodupuzha, Jobi Thomas. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia