മോണോ റെ­യില്‍: ഡി­എം­ആര്‍­സി­യു­മാ­യി ചര്‍­ച്ച­യ്­ക്ക് മ­ന്ത്രി­ത­ല സ­മി­തി­യാ­യി

 


ADVERTISEMENT

മോണോ റെ­യില്‍: ഡി­എം­ആര്‍­സി­യു­മാ­യി ചര്‍­ച്ച­യ്­ക്ക് മ­ന്ത്രി­ത­ല സ­മി­തി­യാ­യി
തി­രു­വ­ന­ന്ത­പുരം: തി­രു­വ­ന­ന്ത­പു­രം-കോ­ഴി­ക്കോ­ട് മോണോ റെ­യി­ലു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കായി ഡല്‍­ഹി മെ­ട്രോ റെ­യില്‍ കോര്‍­പ­റേ­ഷ­നു­മായി (ഡി­എം­ആര്‍സി) നി­ബ­ന്ധ­ന­കള്‍ ചര്‍­ച്ച ചെ­യ്­ത് ധാ­ര­ണ­യി­ലെ­ത്തു­ന്ന­തി­നാ­യി പൊതുമരാമത്ത് മന്ത്രി ചെ­യര്‍­മാ­നാ­യി സ­മി­തി­യെ നി­യോ­ഗി­ച്ചു. മു­ഖ്യ­മ­ന്ത്രി­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന യോ­ഗ­മാ­ണ് സ­മി­തി­യെ നി­യോ­ഗി­ച്ച­ത്.

ഗ­താ­ഗ­ത വ­കു­പ്പ് അ­ഡീ­ഷ­ണല്‍ ചീ­ഫ് സെ­ക്രട്ട­റി ഏ­ലി­യാ­സ് ജോര്‍ജ്, പൊ­തു­മ­രാമ­ത്ത് വ­കു­പ്പ് സെ­ക്രട്ട­റി ടി.ഒ.സൂ­ര­ജ്,മോണോ റെ­യില്‍ കോര്‍­പ­റേ­ഷന്‍ എം­ഡി ഹ­രി­കേ­ഷ് എ­ന്നി­വ­രാ­ണ് സ­മി­തി­യം­ഗ­ങ്ങള്‍. ജ­നു­വ­രി­യില്‍ ന­ട­ക്കു­ന്ന അ­ടുത്ത മോണോ റെ­യില്‍ കോര്‍­പ­റേ­ഷന്‍ ബോര്‍­ഡ് യോ­ഗ­ത്തി­നു മു­മ്പ് ഡി­എം­ആര്‍­സി­യു­മാ­യി ചര്‍­ച്ച നട­ത്തി ധാ­ര­ണ­യി­ലെ­ത്ത­ണ­മെ­ന്ന് മു­ഖ്യ­മന്ത്രി യോ­ഗ­ത്തില്‍ നിര്‍­ദേ­ശിച്ചു.


Keywords: Kerala, Thiruvananthapuram, Mono rail, DMRC, meet, Kozhikode, Calicut, Malayalam News, Kerala Vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia