ഏഴാം ക്ലാസുകാരിയെ പിച്ചിചീന്താന്‍ കോഴിവെട്ടുകാരനും പ്രണയിനിയും കൂട്ടുനിന്നു; നഗ്‌നവീഡിയോയുടെ സാമ്പത്തിക ലാഭം കണക്കുകൂട്ടിയ ഇരുവരും ഒടുവില്‍ എത്തിയത് അഴിക്കുള്ളില്‍; ഉറ്റ സുഹൃത്തിന് ഒത്താശ ചെയ്ത് കൊടുത്ത നവദമ്പതികള്‍ പോക്സോ കേസില്‍ അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 07.11.2019) അഞ്ചു മാസം നീണ്ട ദാമ്പത്യത്തിനൊടുവില്‍ നവദമ്പതികള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഉറ്റ സുഹൃത്തിന് വേണ്ടി ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാനും നഗ്ന ചിത്രങ്ങള്‍ പകര്‍ത്താനും ഇവര്‍ ഒത്താശ നല്‍കിയതിനാണ് അറസ്റ്റിലായത്.

ഇപ്പോള്‍ റിമാന്‍ഡിലുള്ള പത്തൊന്‍പത് വയസ് പ്രായമുള്ള വര്‍ഷയുടെയും ഇരുപത്തിയഞ്ചു വയസുമാത്രമുള്ള ബിപിനിന്റെയും പോക്സോ കേസിലുള്ള അറസ്റ്റ് വടുതലക്കാരെ ഞെട്ടിക്കുകയാണ്.

ഈ പ്രായത്തില്‍ ഇവര്‍ ചെയ്ത ക്രിമിനല്‍ കുറ്റത്തില്‍ വടുതലക്കാര്‍ ഞെട്ടുകയാണ്. മാതാപിതാക്കളുടെ ഒരൊറ്റ മകളാണ് പീഡനത്തിനു വിധേയമായതും. അതുകൊണ്ട് തന്നെ ബിപിനും വര്‍ഷയ്ക്കുമെതിരെ രോഷം ശക്തവുമാണ്.

ഏഴാം ക്ലാസുകാരിയെ പിച്ചിചീന്താന്‍ കോഴിവെട്ടുകാരനും പ്രണയിനിയും കൂട്ടുനിന്നു; നഗ്‌നവീഡിയോയുടെ സാമ്പത്തിക ലാഭം കണക്കുകൂട്ടിയ ഇരുവരും ഒടുവില്‍ എത്തിയത് അഴിക്കുള്ളില്‍; ഉറ്റ സുഹൃത്തിന് ഒത്താശ ചെയ്ത് കൊടുത്ത നവദമ്പതികള്‍ പോക്സോ കേസില്‍ അറസ്റ്റില്‍

കഴിഞ്ഞ ജൂണിലായിരുന്നു കേസിനു ആസ്പദമായ സംഭവങ്ങള്‍ നടന്നത്. ബിപിന്‍ നടത്തുന്ന ചിക്കന്‍ സെന്ററിലെ ജീവനക്കാരനായ ലിതിനാണ് ഏഴാം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. ലിതിനു പെണ്‍കുട്ടിയെ പീഡിപ്പിക്കാനുമുള്ള അവസരം ഒരുക്കി നല്‍കിയതിനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് വര്‍ഷയും ബിപിനും അറസ്റ്റിലായത്.

പെണ്‍കുട്ടി പരാതി നല്‍കിയതോടെ വടുതലയിലുള്ള ബിപിന്റെ വീട്ടില്‍നിന്നാണ് വര്‍ഷയെയെയും ബിപിനെയും എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് വീട്ടില്‍നിന്ന് കടന്നുകളയാന്‍ ബിബിന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ലിതിന്‍ പോക്‌സോ കോടതിയില്‍ കീഴടങ്ങിയിരുന്നു.

വിവിധ ചിക്കന്‍ സെന്ററുകളില്‍ ജീവനക്കാരനായിരുന്ന ബിപിനും വര്‍ഷയും വടുതല സ്വദേശികളാണ്.

വര്‍ഷ പഠിച്ചു കൊണ്ടിരിക്കെയാണ് ബിപിനുമായി പ്രണയം തുടങ്ങുന്നത്. പ്രണയം തുടങ്ങിയതോടെയാണ് ബിപിന്‍ ചിക്കന്‍ സെന്റര്‍ സ്വന്തമായി തുടങ്ങിയത്. ഇവരുടെ പ്രണയത്തിന് കൂട്ടിനിന്നതും ഒത്താശയും ചെയ്തതും ലിതിനായിരുന്നു. അതുകൊണ്ടാണ് ലിപിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള എല്ലാ സഹായവും വര്‍ഷ ഒരുക്കി നല്‍കിയത്.

ബിപിനും വര്‍ഷയുമായി പെണ്‍കുട്ടിക്ക് ഉണ്ടായിരുന്ന അടുപ്പം മുതലെടുത്താണ് ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ അതില്‍ നിന്ന് മുതലെടുപ്പ് നടത്താനാണ് ബിപിനും വര്‍ഷയും തുനിഞ്ഞത്. വെറും പന്ത്രണ്ട് വയസുമാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ എല്ലാ ഒത്താശയും ഇവര്‍ ചെയ്ത് നല്‍കുകയും പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇരുവരും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം ബിപിനും വര്‍ഷയും അറിഞ്ഞതോടെയാണ് ഇവരും കുറ്റകൃത്യങ്ങളില്‍ പങ്കാളിയായത്. പീഡനം നടത്തുമ്പോള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബിബിനും വര്‍ഷയും ചേര്‍ന്ന് പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ലിതിന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോഴുള്ള ദൃശ്യങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പെണ്‍കുട്ടിയെ ഇത് കാണിച്ച് വീണ്ടും വീണ്ടും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി.

പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറയുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഇവര്‍ വീണ്ടും പെണ്‍കുട്ടിയോട് നഗ്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞു.

വര്‍ഷയെ കുറ്റപ്പെടുത്തിയാണ് പെണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. മാതാപിതാക്കള്‍ വിവരം നോര്‍ത്ത് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയും ബിബിനെയും വര്‍ഷയെയും വടുതലയിലുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനിരിക്കുന്നു.

ഇവര്‍ എന്തിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സ്വന്തം ഫോണില്‍ സൂക്ഷിച്ചത് എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നഗ്ന ചിത്രങ്ങള്‍ സെക്സ് സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്നും ചെയ്യുന്നുണ്ടോയെന്നും അന്വേഷിച്ച് വരുന്നു.

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഏതെങ്കിലും വെബ്സൈറ്റിന് നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ നശിപ്പിച്ച നിലയിലാണ്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kochi, Couples, friend, Molestation, Video, Police, Case, Arrested, Mobile Phone, Molestation: Economic Profit Motive has Reached the Young Couples to Prison
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia