വിനോദ സഞ്ചാരത്തിനെത്തിയ ഐടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

 


തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനെത്തിയ ഐടി ഉദ്യോഗസ്ഥയെ റിസോര്‍ട്ടില്‍ രണ്ടംഗസംഘം മാനഭംഗപ്പെടുത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊഴിയൂരിലെ ചെറിയ ദ്വീപിനോടുചേര്‍ന്ന റിസോര്‍ട്ടിലാണ് വ്യാഴാഴ്ച പുലര്‍ചെ സംഭവം നടന്നത്. ബാഗ്ലൂരിലെ ഐടി സ്ഥാപനത്തില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ ഉദ്യോഗസ്ഥയാണ് പീഡിപ്പിക്കപ്പെട്ടത്. പീഡനവിവരം മറച്ചുവെച്ച റിസോര്‍ട്ട് ഉടമക്കെതിരെയും നടപടി ഉണ്ടാകും.

പീഡനത്തിനിരയായ ഉദ്യോഗസ്ഥയടക്കം 23 പേരടങ്ങുന്ന സംഘമാണ് വിനോദസഞ്ചാരത്തിനായി പൊഴിയൂരിലെ റിസോര്‍ട്ടില്‍ എത്തിയത്. മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി രണ്ടംഗ സംഘം പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവം റിസോര്‍ട്ട് ഉടമ പുറത്തുപറയാതെ ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്.

വിനോദ സഞ്ചാരത്തിനെത്തിയ ഐടി ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍യുവതി അറിയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ ഐടി സ്ഥാപനത്തില്‍ നിന്ന് സുരക്ഷാ ജീവനക്കാരെത്തിയ ശേഷമാണ് സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. അതിനുശേഷം യുവതിയും സംഘവും ബാംഗ്ലൂരിലേക്ക് മടങ്ങുകയായിരുന്നു. കസ്റ്റഡിയിലായവര്‍ റിസോര്‍ട്ടിലെ ജീവനക്കാരാണെന്നാണ് സൂചന. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

Also read:
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.


Keywords: Thiruvananthapuram, Kerala, Molestation, Bangalore, Police, Complaint, pozhiyoor, Woman, IT, Resort, 5 Star, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Molestation complaint in Pozhiyoor resort
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia