ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്; ഒളിവില്‍ പോയ പ്രതിയെ പോലീസ് തിരയുന്നു
Nov 7, 2016, 18:05 IST
മലപ്പുറം: (www.kvartha.com 07.11.2016) ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദലിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മറ്റി അംഗം ചങ്ങരംകുളം തൊട്ടില് വളപ്പില്‍ ടി വി സുലൈമാനെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
2009-12 കാലഘട്ടത്തില്‍ സുലൈമാന്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുലൈമാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ വെളിയംകോട് ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, സുലൈമാന്റെ വീട്ടില്‍ ജോലിക്ക് പോയിരുന്ന യുവതിയെ പഞ്ചായത്ത് ഓഫീസിലും വീട്ടിലും വെച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് യുവതി പ്രസവിച്ചതോടെ സുലൈമാന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും നാട്ടുകാരില്‍ നിന്നും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതിനാലാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു.
തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. കേസെടുത്ത വിവരം അറിഞ്ഞതോടെ സുലൈമാന്‍ മുങ്ങിയിരിക്കുകയാണ്.
Keywords: Kerala, Malappuram, Women, Molestation, Congress, Leader, Case, Police, Missing, Pregnant Woman, Complaint, Sulaiman, Panchayath President.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.