മോഡിയാണു താരം; രാജ്യത്തെ മുഴുവന്‍ ഭാഷകളിലും ജീവചരിത്രം വരുന്നു; ആ 'രണ്ട് സംഭവങ്ങളേ'ക്കുറിച്ച് എന്താകും പറയുക?

 


തിരുവനന്തപുരം: (www.kvartha.com 05.12.2016) നോട്ട് അസാധുവാക്കല്‍ രാജ്യവ്യാപകമായി ഉണ്ടാക്കിയ പ്രതിഷധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവചരിത്രം എല്ലാ ഭാഷകളിലും പ്രസിദ്ധീകരിച്ച് അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാന്‍ പദ്ധതി.
മോഡിയാണു താരം; രാജ്യത്തെ മുഴുവന്‍ ഭാഷകളിലും ജീവചരിത്രം വരുന്നു; ആ 'രണ്ട് സംഭവങ്ങളേ'ക്കുറിച്ച് എന്താകും പറയുക?

പ്രതിഷേധങ്ങളെല്ലാം നേരിട്ടുതന്നെ പ്രധാനമന്ത്രിയെ ഉന്നംവയ്ക്കുന്നു എന്നു കണ്ടതോടെയാണ് ഇത്. മോഡിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രിയായതു വരെയുള്ള ഓരോ സന്ദര്‍ഭങ്ങളും സൂക്ഷ്മമായി വിശദീകരിക്കുന്ന ജീവചരിത്രം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.


കേന്ദ്ര സര്‍ക്കാരാണോ അതോ ബിജെപി തന്നെയാണോ പ്രസാധകര്‍ എന്നു തീരുമാനിച്ചിട്ടില്ലെന്നാണു വിവരം. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രമുഖ മാധ്യമ പ്രവര്‍ത്തകരെക്കൊണ്ട് തയ്യാറാക്കിയ ജീവചരിത്രം മറ്റുഭാഷകളിലും പരിഭാഷ ചെയ്യുന്നതിന് സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകരെയും എഴുത്തുകാരെയും ചുമതപ്പെടുത്തി. ഈ മാസം അവസാനത്തോടെ രചന പൂര്‍ത്തിയാകും. ജനുവരിയിലോ ഫെബ്രുവരിയിലോ പ്രസിദ്ധീകരണമുണ്ടായേക്കും.

മോഡി കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതും സേവനസന്നദ്ധനായിരുന്നതും പിന്നീട് ഇന്ത്യയിലെമ്പാടും യാത്ര ചെയ്തതും ആര്‍എസ്എസിന്റെ ചുറുചുറുക്കുള്ള പ്രചാരക് എന്ന നിലയില്‍ നേതാക്കളുടെ കണ്ണിലുണ്ണിയായതും അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനങ്ങളും പിന്നീട് ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ മനസ്സില്ലാ മനസോടെ സന്നദ്ധനായതും ഉള്‍പ്പെടെ വിശദാംശങ്ങളൊന്നും ചോരാതെ തയ്യാറാക്കുന്ന ജീവ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ വിവാഹം, 2002ലെ ഗുജറാത്ത് നരഹത്യ എന്നീ സംഭവങ്ങളെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് അറിയാന്‍ മാധ്യമങ്ങളും പ്രതിപക്ഷവും മാത്രമല്ല, സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍തന്നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രധാനമന്ത്രി എന്ന നിലയിലും മോഡി ഊന്നല്‍ നല്‍കിയത് വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമാണ് എന്നാണ് ജീവചരിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നാണു വിവരം. നോട്ട് അസാധുവാക്കലിനു പിന്നിലെ സദുദ്ദേശം തിരിച്ചറിയാതെയാണ് എതിര്‍പ്പും പ്രതിഷേധവും ഉയര്‍ത്തുന്നത് എന്നും വിശദീകരിക്കും. അതിനുമാത്രമായി പ്രത്യേക അധ്യായവും ഉണ്ടായേക്കും.

മോഡിയുടെ വിദേശയാത്രകളേക്കാള്‍ ഗുജറാത്തിലൂടനീളവും പിന്നീട് ഇന്ത്യയിലെമ്പാടും നടത്തിയ യാത്രകള്‍ക്കാകും ജീവചരിത്രത്തില്‍ പ്രാമുഖ്യം നല്‍കുക.


Also Read:
ഭര്‍തൃമതി വീടുവിട്ടു; സുഹൃത്തിനോടൊപ്പം സുഖമായി കഴിയുന്നുണ്ടെന്ന് സഹോദരിക്ക് മെസേജ്
Keywords:  Modi's life with all details will be published in all Indian languages, Childhood, Poverty, Foreign trip, Thiruvananthapuram, Prime Minister, Demonetization, Marriage, Gujarath, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia