മോഡി കേരളത്തില്‍ വരുന്നത് തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിടാന്‍ തന്നെ

 


തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ബി.ജെ.പിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിടും. എന്നാല്‍ 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മോഡിക്കെതിരായ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതു മറികടക്കാനാണ് സന്ദര്‍ശനം അമൃതാനന്ദമയീ മഠത്തിന്റെ പേരിലാക്കിയത്. മോഡി വന്നാല്‍ കേരളത്തില്‍ പരസ്യ പ്രതിഷേധത്തിന് ഇടയുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് മുമ്പേതന്നെ കേരള പൊലീസിന്റെ പക്കലുണ്ട്.

എന്നാല്‍ ഏതെങ്കിലും മത, സാമുദായിക സംഘടനയുടെയോ സ്ഥാപനത്തിന്റെയോ പേരിലാണു സന്ദര്‍ശനമെങ്കില്‍ അതിനെതിരെ പരസ്യമായി രംഗത്തു വരാന്‍ മോഡിയെ എതിര്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ഇടതു സംഘടനകള്‍ തുടങ്ങിയവ തയ്യാറാകില്ലെന്നും പോലീസിനു ഔദ്യോഗികമായിത്തന്നെ വിവരം ലഭിക്കുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ശിവഗിരിയില്‍ മോഡി എത്തിയപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തു. ശിവഗിരിയുടെ മതേതര സ്വഭാവത്തിനു മോഡിയുടെ സന്ദര്‍ശനം കളങ്കമാണ് എന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും അത് പരസ്യ പ്രതിഷേധമായി മാറിയിരുന്നില്ല.

അമൃതാന്ദമയീ മഠത്തിലെ സന്ദര്‍ശനവും ഇതേ വിധത്തിലുള്ള പ്രതികരണമായിരിക്കും ഉണ്ടാക്കുക എന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, മോഡിക്ക് വലിയ തോതില്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും ചെയ്യും. അത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാം എന്നുകൂടി കണക്കുകൂട്ടിയാണത്രേ പരിപാടി ആസൂത്രണം ചെയ്തത്.

മോഡി കേരളത്തില്‍ വരുന്നത് തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിടാന്‍ തന്നെ
ഈ സന്ദര്‍ശനത്തില്‍ ബി.ജെ.പിയുടെ കേരള നേതാക്കളുമായി മോഡി കൂടിക്കാഴ്ച നടത്തുമെന്ന് ഇതേ വരെ പുറത്തുവിട്ടിരുന്നില്ല. നേരത്തേ തന്നെ തീരുമാനിച്ച കാര്യമായിട്ടും തിങ്കളാഴ്ച മാത്രമാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇതും ആസൂത്രിതമായിരുന്നു. ഫലത്തില്‍ മോഡിയുടെ സന്ദര്‍ശനം അമൃതാനന്ദമയീ മഠത്തിലെ പരിപാടിയുടെ പേരില്‍ കേരളത്തിലെ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഉണര്‍വ്വ് പകരുന്ന വരവായി മാറും.

ഇത്തവണ കേരളത്തില്‍ നിന്ന് ഒരു ലോക്‌സഭാ സീറ്റെങ്കിലും നേടണം എന്നവാശി വേണം എന്നാണ് മോഡി കേരള നേതാക്കളെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത് എന്ന് അറിയുന്നു. മോഡിയുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ നേതൃയോഗം ചേരാന്‍ സാധിച്ചാല്‍ ഭിന്നതകള്‍ മാറ്റിവച്ച് ആ വാശി ഏറ്റെടുക്കാന്‍ എല്ലാ നേതാക്കളും തയ്യാറാകും എന്നാണ് കണക്കുകൂട്ടല്‍.

മാത്രമല്ല, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട നിയോജക മണ്ഡലങ്ങളില്‍ മോഡി ഇനിയും പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ കേന്ദ്ര മന്ത്രി ഒ രാജഗോപാലിനെ മല്‍സരിപ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തു കഴിഞ്ഞു. മോഡിയുടെ നേരിട്ടുള്ള ഇടപെടലാണ് രാജഗോപാല്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനത്തിനു പിന്നില്‍.

Also read:
ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം

Keywords: Kerala, Narendra Modi, Visit, BJP, Election, Modi's Kerla visit; BJP to start LS election campaign, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia