Charge sheet filed | കോഴിക്കോട്ടെ മോഡല്‍ ശഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദ് കുറ്റക്കാരനെന്ന് കാട്ടിയുള്ള കുറ്റപത്രം സമര്‍പിച്ചു

 


കോഴിക്കോട്: (www.kvartha.com) കോഴിക്കോട്ടെ മോഡല്‍ ശഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദ് കുറ്റക്കാരനെന്ന് കാട്ടിയുള്ള കുറ്റപത്രം പൊലീസ് സമര്‍പിച്ചു. ശഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി എന്നും കുറ്റപത്രത്തില്‍ പറയുന്നു.

Charge sheet filed | കോഴിക്കോട്ടെ മോഡല്‍ ശഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജ്ജാദ് കുറ്റക്കാരനെന്ന് കാട്ടിയുള്ള കുറ്റപത്രം സമര്‍പിച്ചു

ശഹാനയുടെ ഡയറി കുറിപ്പുകളില്‍ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് തയാറാക്കിയ കുറ്റപത്രത്തിലുണ്ട്. മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ടേഴ്‌സില്‍ ശഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറന്നാള്‍ ദിവസമാണ് മരിച്ചനിലയില്‍ നടിയെ കാണുന്നത്. ശഹാന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഭര്‍ത്താവിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധകള്‍ ഉള്‍പെടെ നടത്തിയിരുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജ്ജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498A), ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്.
 
ഒന്നര വര്‍ഷം മുന്‍പാണ് സജ്ജാദ് ശഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജ്ജാദ്. ശഹാനയുടെ വീട് കാസര്‍കോട് ചെറുവത്തുര്‍ തിമിരിയിലാണ്. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ശഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്ക് എടുത്തത്.

Keywords: Model Shahana's death, husband Sajjad guilty, charge sheet filed, Kozhikode, News, Trending, Hanged, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia