കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് ഫോണ്‍ കവര്‍ന്നെന്ന പരാതിയില്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു, അന്വേഷണം തുടങ്ങിയ ഉടനെ ഫോണ്‍ നാടകീയമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചു
Oct 30, 2019, 20:32 IST
കണ്ണൂര്‍: (www.kvartha.com 30.10.2019) മൃതദേഹത്തില്‍ നിന്ന് കവര്‍ന്നെന്ന പരാതിയില്‍ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
2018 ഒക്ടോബര്‍ നാലിന് കൂടാളി പൂവത്തൂരില്‍ ആത്മഹത്യ ചെയ്ത ഇരുപതുകാരിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനിടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയെന്നാണ് പരാതി. മട്ടന്നൂര്‍ എസ്ഐ ആയിരുന്ന ശിവന്‍ ചോടോത്തും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുജിത്തും ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.
മൃതദേഹത്തില്‍നിന്ന് ലഭിച്ച സാംസംഗ് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ സുജിത്ത് ബന്ധുക്കളെ ഏല്‍പ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫോണ്‍ തിരിച്ചുകിട്ടാതെ വന്നതോടെ പെണ്‍കുട്ടിയുടെ അച്ഛന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ഇരിട്ടി എഎസ്പി ആനന്ദ്കുമാറിനാണ് അന്വേഷണ ചുമതല. എഎസ്പി അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച സുജിത്ത് നാടകീയമായി ഫോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചു.
Keywords: Kerala, Kannur, Suicide, Mobile Phone, Police, Mobile phone stolen from dead body; COP Suspended

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.