ബാലു വധക്കേസില്‍ ആശ്വാസമെങ്കിലും മണക്കാട് പ്രസംഗം എം.എം മണിയെ ഇനിയും പിന്തുടരും
Nov 24, 2014, 10:27 IST
ഇടുക്കി: (www.kvartha.com 25.11.2014) വണ്ടിപ്പെരിയാര്‍ ബാലു വധക്കേസില്‍ സര്‍ക്കാരിന്റെ തുടരന്വേഷണാനുമതി ഹരജി ഹൈക്കോടതി ഡിവിഷന് ബഞ്ച് തളളിയെങ്കിലും കൃത്യം രണ്ടര വര്‍ഷം മുമ്പ് നടന്ന കുപ്രസിദ്ധമായ മണക്കാട് പ്രസംഗത്തിന്റെ പുലിവാലില്‍ നിന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.എം മണി മോചിതനാകില്ല.
ഈ പ്രസംഗത്തില്‍ വെളിപ്പെടുത്തിയ ഹൈറേഞ്ചിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന അഞ്ചേരി ബേബി, മുളളന്ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരുടെ വധക്കേസുകള്‍ മണിയെ പിന്തുടരും. 32 വര്‍ഷം മുമ്പ് നടന്നതും പ്രതികളെ കോടതി വെറുതെ വിട്ടതുമായ കേസുകളാണ് മണിപ്രവാളത്തില്‍ ഉയര്‍ത്തെഴുന്നേറ്റത്.
ബി.ബി.സി വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രസംഗത്തിന്റെ പിന്നാമ്പുറം ഇങ്ങനെ. 2012 മെയ് 25 വൈകിട്ട് തൊടുപുഴയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ മണക്കാട് ഗ്രാമത്തില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം. ഉദ്ഘാടകന്‍ ജില്ലാ സെക്രട്ടറി എം.എം മണി. വെറും പ്രാദേശിക പരിപാടിയായതിനാല്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികളൊന്നും എത്തിയിരുന്നില്ല. വന്നത് പ്രാദേശിക ചാനലായ സി.ടി.വിയുടെ ക്യാമറാമാന് സന്തോഷ് മാത്രം. വേദിയിലേക്ക് കയറും മുമ്പ് സന്തോഷിനെ കണ്ട് സ്വതസിദ്ധ ശൈലിയില്‍ മണിയാശാന് പറഞ്ഞു. ഒന്നും വിട്ടു കളയരുത് കേട്ടോ.
വേദിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി മേരി, ഏരിയാ സെക്രട്ടറി വി.വി മത്തായി തുടങ്ങിയവര്‍. മണി പതിവു രീതിയില്‍ പ്രസംഗം തുടങ്ങി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം. മണിയെ പിന്നീട് ഒന്നര മാസത്തോളം ജയില്‍ വാസത്തിലേക്കും ക്രിമിനല്‍ കേസ് വലയത്തിലേക്കും ഇടുക്കി ജില്ലയിലേക്കുളള പ്രവേശനവിലക്കിലും എത്തിച്ചു.
പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ മണി നടത്തിയ പ്രസംഗം ഇങ്ങനെ- '1982ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂനിയനില്‍നിന്ന് പ്രവര്‍ത്തകരെ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍ വന്നു.
മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് മറ്റൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി വയലാര്‍ രവി. ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി 13 പേര്. വണ്‍, ടു, ത്രീ, ഫോര്‍ ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.
രാത്രി ഒമ്പത് മണിയോടെ യോഗം അവസാനിച്ചെങ്കിലും അന്ന് ആരും ഈ കൊലവെറി പ്രസംഗത്തെക്കുറിച്ച് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ ചില ചാനലുകളുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍. ആയിടെ സി.പി.എമ്മില്‍ നിന്നും രാജിവെച്ച ഒരു നേതാവിന്റെ വിളി. മണി മണക്കാട്ട് ഒരു പ്രസംഗം നടത്തിയിട്ടുണ്ട്. കേട്ടു നോക്കൂ. ചാനലുകാര് സന്തോഷിനെ തേടിപ്പിടിച്ച് പ്രസംഗത്തിന്റെ സി.ഡി സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ഏഷ്യാനെറ്റില്‍ വാര്‍ത്ത വന്നു. വി.എസിനെതിരെ എം.എം മണിയുടെ രൂക്ഷ വിമര്‍ശനം.
അല്‍പ്പം കഴിഞ്ഞപ്പോള്‍ നേതാവിന്റെ വിളി വീണ്ടും. അതല്ല പ്രസംഗത്തില്‍ മറ്റൊരു ബോംബുണ്ട്. ഇതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ വീണ്ടും സി.ഡി കണ്ടു. വാര്‍ത്ത 12 മണിക്ക് ബ്രേക്കിംഗായി പുറത്തുവന്നു. മണിയുടെ കുപ്രസിദ്ധമായ വണ്‍, ടൂ, ത്രി പ്രസംഗം പുറം ലോകമറിഞ്ഞത് അങ്ങനെ.
പ്രസംഗം കേരളത്തെ ഞെട്ടിച്ചതോടെ 1982ല്‍ ഇടുക്കി ജില്ലയില്‍ നടന്ന അഞ്ചേരിബേബി വധം, മുള്ളന്‍ചിറ മത്തായിവധം, മുട്ടുകാട് നാണപ്പന്‍വധം എന്നിവയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം പുനരന്വേഷണം നടത്തി. ഐ.ജി പത്മകുമാറായിരുന്നു അന്വേഷണ സംഘത്തലവന്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് 'റിങ്ടോണ്‍' എന്ന പേരില്‍ നടത്തിയ നടപടിയിലൂടെ എം.എം.മണിയെ 2012 നവംബര്‍ 21ന് അറസ്റ്റ് ചെയ്ത് പീരുമേട് സബ്ജയിലിലയച്ചു. 44 ദിവസം ജയിലില്‍ കഴിഞ്ഞ മണിയെ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെ 2013 ജനുവരി മൂന്നിന് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു. പിന്നീട് കിടങ്ങൂരിലെ കുടുംബ വീട്ടില്‍ കഴിഞ്ഞ മണി ഏഴു മാസത്തിനും 13 ദിവസത്തിനും ശേഷം 2013 ഓഗസ്റ്റ് 20നാണ് വീണ്ടും ഇടുക്കിയില്‍ കാല്കുത്തിയത്.
ഒരു പ്രസംഗം ജില്ലാ സെക്രട്ടറി സ്ഥാനവും ആറു മാസത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗത്വവും നഷ്ടമാക്കിയെങ്കിലും മണിയെ സംസ്ഥാന നേതാവിന്റെ പരിവേഷത്തിലെത്തിച്ചു. ഇപ്പോഴും കാസര്‍കോട് മുതല്‍ പാറശാല വരെയുളള സി.പി.എം യോഗങ്ങളിലെ സ്റ്റാര്‍ പ്രസംഗകനാണ് മണി. കാലങ്ങള്‍ നീണ്ടേക്കാവുന്ന ക്രിമിനല്‍ കേസുകള്‍ ചുറ്റുമുണ്ടെങ്കിലും, 2013 ഒക്ടോബര്‍ 24ന് എം.എം മണി 16 മാസത്തിന് ശേഷം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി.
എം.എം മണിക്കു പുറമേ സി.പി.എം ജില്ലാ നേതാക്കന്മാരായിരുന്ന എം.കെ. ദാമോദരന്‍, ഒ.ജി.മദനന് എന്നിവരും മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച യൂത്തു കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായിരുന്നു. 1982 നവംബര്‍ 12നാണു യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി കൊലപ്പെട്ടത്. അന്നു കേസിലെ ഏഴു പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.
എം.എം.മണിയുടെ മണക്കാട് പ്രസംഗത്തിന്റെ പൂര്‍ണ രൂപം
'ചന്ദ്രശേഖരന്‍വധം ഞങ്ങളുടെ നയമല്ല. ഞങ്ങള്‍ ചെയ്തിട്ടില്ല. ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞാലും നിന്നെയൊക്കെ വിടില്ലെന്ന മട്ടിലാണു കോണ്‍ഗ്രസുകാര്‍. പോലീസുകാരും കൂടെകൂടി ഞങ്ങളെ അങ്ങ് ഒലത്തി കളയുമെന്നാണോ? ഞങ്ങള്‍ ചെയ്തതല്ലെന്നു പറഞ്ഞാല്‍ ചെയ്തതല്ല. ചെയ്താണെങ്കില്‍ ആണുങ്ങളെ ചെയ്താണെന്ന് പറയുമല്ലോ. അതിന്റെ ന്യായവും പറയും. അതു പറയാനുള്ള ആര്‍ജവം സി.പി . എമ്മിനുണ്ട്. ഇതു പാര്‍ട്ടി വെറേയാണ്. ചന്ദ്രശേഖരന് മരിച്ചതു നിര്‍ഭാഗ്യകരമാണ്. ഖേദകരമാണ്. ദുഃഖകരമാണ്. പൈശാചികമാണ്. അതിന്റെ കുറ്റവാളികളെ കണ്ടെത്തണം. നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ശിക്ഷിക്കണം. അത് രാഷ്ട്രീയമായിമുതലെടുത്ത് സി.പി എമ്മിനെ കോണകം ഉടുപ്പിക്കാന്‍ നോക്കേണ്ട. അതാണ് ഞങ്ങളുടെ നിലപാട്. അതല്ല ഞങ്ങളെ ഒലത്തിയിട്ടുള്ളൂവെന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി.
ചില പോലീസ് ഉദ്യോഗസ്ഥരും കൂടി ഞങ്ങള്‍ക്കിട്ട് ഒലത്താനാണ് പരിപാടിയെങ്കില്‍ ഞങ്ങള്‍ അതിനെ രാഷ്ട്രീയപരമായും നിയമപരമായുംനേരിടും.അതല്ലാതെ വെറേ എന്താണ് വഴി. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ആരെല്ലാം പോയി. നാലുവര്‍ഷം മുമ്പു പോയതാണ്. ജനതദാളിനു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കൊടുത്തു. രണ്ടരവര്‍ഷം സി.പി.എമ്മിന്.
രണ്ടരവര്‍ഷം ജനതാദളിനെന്ന് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇപ്പോള്‍ റെവ്യൂലേഷന്‍ നടത്താന്‍ റെവ്യൂലനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി ഇറങ്ങിയ ആളാണല്ലോ അന്ന് രണ്ടരവര്‍ഷം പ്രസിഡന്റായി ഇരുന്നത്. രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ തീരുമാനം അട്ടിമറിക്കാന്‍ നോക്കിയവരെ ഞങ്ങള്‍ പുറത്താക്കി. അങ്ങനെ പോയതാണ് ഈ ചന്ദ്രശേഖരനും കൂട്ടരും. ഒഞ്ചിയത്ത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള റെവ്യൂലഷനായിരുന്നു. അങ്ങനെ പോയതാണ്.
എന്നിട്ടും തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ നോക്കി. കണ്ണൂര്‍ ജില്ല സെക്രട്ടറിക്ക് ഇവരെ പരിചയമുണ്ട് അനുകൂലസ്ഥിതി വന്നതാണ്. ആരോ അതിനു പിന്നില്‍ അണിനിരന്നിട്ടു അവരെ വിലക്കി. അങ്ങനെയാണു തിരിച്ചുവരാതെയിരുന്നത്. അതു കൊണ്ടു പാര്‍ട്ടിയില്‍ നിന്നും പോകുന്നവരെയെല്ലാം കൊല്ലലാണോ ഞങ്ങളുടെ പണി. ഒളിച്ചിരുന്നു കൊല്ലേണ്ട ആവശ്യമുണ്ട്.
രാഷ്ട്രീയസംഘട്ടനം ഉണ്ടാക്കിയാല്‍ പോരേ. എന്നിട്ടു ന്യായം പറഞ്ഞാല്‍ പോരേ. ഒരോന്നിനും ഒരോ ന്യായം പറയണം. അത്രയുള്ളൂ. അന്യായം പറയാന്‍ നന്നായി അറിയാം ഞങ്ങള്‍ക്ക്. അതു കൊണ്ടു ഞങ്ങളെ ഇതൊന്നും പഠിപ്പിക്കാന്‍ വരണ്ട. കല്യാണവീട്ടില്‍ നിന്നും ആരോ വിളിച്ചിട്ടു പോയെന്നാണ് പറയുന്നത്. ജീവനില്‍ പേടിയുണ്ടെന്നു പറയുന്നു. ജീവനില്‍ പേടിയുണ്ടെന്നു പറഞ്ഞയാള്‍ അതുവഴി പോകുമോ. കൈയിലിരിപ്പ് മോശമാണ്. അവിടെ ചെന്നത് എങ്ങനെയാണെന്ന് അറിയില്ല. ഇന്നോവ കാര്‍ ഇടിച്ചിട്ടു. വെട്ടി ഭീകരമായി കൊന്നു. നമുക്ക് ഖേദമുണ്ട്. ആരാ ഖേദം കേള്‍ക്കാനുള്ളത്. അറിഞ്ഞപ്പോഴേ ഉമ്മന്‍ചാണ്ടി പറഞ്ഞു കൊന്നതു ഭീമന്‍തന്നെ, സിപി എം തന്നെ. ചെന്നിത്തലയും ഇതു പറഞ്ഞു. എല്ലാവരും പറഞ്ഞു.
ഞങ്ങളെ പ്രതികൂട്ടില്‍ കയറ്റിയിട്ടു ഒലത്തുകയാണ്. ഞങ്ങളുടെ ഏരിയ സെക്രട്ടറിയെ പിടിച്ചു. എനിക്കു ദീര്‍ഘവര്‍ഷമായി അറിയാം. അശോകന് ഒന്നും ഒരു കൊലപാതകവും ചെയ്യില്ല. സിപിഎം ചെയ്താല്‍ ചെയ്താണെന്ന് പറയും. പോലീസ് ഓഫീസര്‍മാരോടു ചോദിക്കും.എന്റെ സാറേ നമുക്ക് അത് ചെയ്തേക്കാം. പ്രതികളെ തന്നേക്കാം. ഇവിടുത്തെ പല പോലീസുകാര്‍ക്കും അറിയാമല്ലോ ഞങ്ങള്‍ എങ്ങനെയാണു ചെയ്യുന്നതെന്ന്. നിയമപരമായി കോടതിയില്‍ വരുമ്പോള്‍ കൈകാര്യം ചെയ്താല്‍പോരേ. അതിനു തക്ക പ്രശ്നമുണ്ടോ ഇവിടെ.
ചന്ദ്രശേഖരനെ കൊല്ലാന്‍ എന്താണ് പ്രശ്നം. എന്തു നീതികരണം. ഒരു നീതികരണവുമില്ല. ചന്ദ്രശേഖരനെ കൊന്നതിന്റെ ഗുണം അവര്‍ക്കാണ്. സിപിഎമ്മിനാണോ? നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനാണോ?. അല്ല. ഉമ്മന്‍ചാണ്ടിക്കാണ്. ചെന്നിത്തലക്കാണ്. കോണ്‍ഗ്രസിനാണ്. അയാള്‍ മരിച്ചതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന് കൊച്ചു കുഞ്ഞിനോടുചോദിച്ചാലും പറയും. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി, യുഡിഎഫ്. അവരാണ് ഗുണഭോക്താവ്. ഗുണഭോക്താക്കളെ കൊല്ലാന്‍ വഴിയുള്ളൂ. ദോഷകമാകട്ടെ സിപി എമ്മിന്.
ഞങ്ങളെ പ്രതികളാക്കി വിചാരണ ചെയ്യുകയാണ്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഈ പണി ചെയ്യുമോ. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും ഈ പണി ചെയ്യുമോ? ആരും ചെയ്യില്ല.
നൂറുക്കണക്കിനു വീടുകള്‍ക്കും ആയിരക്കണക്കിനു ആളുകള്‍ക്കും ഒഞ്ചിയത്ത് നാശനഷ്ടം ഉണ്ടായി. അനവധി കോടിരൂപ നഷ്ടം.
പോലീസ് അവിടെ നിശബ്ദം. റെവല്യൂഷനറിക്കാരും കോണ്‍ഗ്രസും യുഡിഎഫും ഞങ്ങളുടെ ആളുകളുടെ വീടുകളും സ്വത്തുകളും തകര്‍ത്തു.ഇതിനെല്ലാം ഉത്തരംപറയേണ്ടിവരും. ഇതിനെല്ലാം വിടുപണി ചെയ്തത് ആഭ്യന്തരമന്ത്രിയുടെ ചെരുപ്പു നക്കുന്ന പോലീസുകാരാണ്. നിന്നെയൊന്നും വെറുതെ വിടില്ല. നീയെല്ലാം ഉത്തരം പറയേണ്ടി വരും. ഞങ്ങളെ ഒരു കുന്തവും ചെയ്യില്ല. ചെയ്താല്‍ ചെയ്തെന്ന് പറയും. കേസ് എങ്ങനെയുണ്ടാകുന്നതെന്ന് എനിക്കറിയാം. ഞാനൊരു പത്തിരൂന്നൂറ് കേസില്‍ പ്രതിയായിട്ടുണ്ട്. തോട്ടം സമരത്തിന്.
എന്നെ പ്രതിയാക്കിയതു ഞാന്‍ വഴിയെ പോകാത്ത കേസിലും. എന്റെ പേര് ഒന്നാം നമ്പരാണ്. ഒന്നാം പ്രതിയാണ്. പോലീസ് കേസെടുക്കുന്നതു തോട്ടമുടമകളുടെ പണം കൈപ്പറ്റിയാണ്. എന്നെ ഒന്നും ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. അതെല്ലാം നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.
ലക്ഷക്കണക്കിനു പേരെ കൊന്നു കുഴിച്ചുമൂടിയവരാണ് ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് മനസ്ഥാപിക്കാന് വന്നിരിക്കുന്നത്. ഞങ്ങളിത് ഇത് വെറും പൂട പോലെയാണു കാണുന്നത്. അല്ല കണ്ടോ. ഞങ്ങളുടെ എല്ലാം പാര്‍ട്ടി പിരിച്ചുവിടുമെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റവന്മാരും ആവര്‍ത്തിക്കുന്നത്. കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ.ഞങ്ങള്‍ വെറും നിരപരാധി. ഇവരെ കൊല്ലുന്നവരെ കൊല്ലാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ ടി.എ നസീറിനെ (ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്) വെട്ടികൊന്നവനെയല്ലേ കോണ്‍ഗ്രസുകാര്‍ രക്ഷിച്ചത്. നെടുങ്കണ്ടത്ത് അനീഷ് രാജിനെ കോണ്‍ഗ്രസ് കപാലികരാണ് , പി.ടി.തോമസിന്റെ അനുയായികളാണ് കുത്തി കൊന്നത്. കേസ് പോലും കൈകാര്യം ചെയ്തില്ല. എന്നിട്ടാണു ചന്ദ്രശേഖരന്റെ കാര്യം. ചന്ദ്രശേഖരനൊക്കെ ജീവിച്ചു തീരാറായ ആളാണ്. അതു പോലെയാണോ 22 കാരന് അനീഷ്. സഹാനുഭൂതി ഇവിടെയാണു വേണ്ടത്. അതു കൊണ്ടു ന്യായമൊന്നും പറയണ്ട. ഞങ്ങള്‍ക്കറിയാം. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്നു. 38 വയസുള്ള ചെറുപ്പക്കാരന്. കല്യാണം പോലും കഴിക്കാത്തവന്. ഏരിയകമ്മിറ്റി അംഗമായിരുന്നു. വെട്ടി വെട്ടി കൊന്നു. ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍. ഉമ്മന്‍ചാണ്ടിയുടെ നേരിട്ട് ബന്ധുക്കാരനായിരുന്നു ബാലു. അതിനു തിരിച്ചടിച്ചു. 1982ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു.
ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസും പോലീസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂനിയന്‍ അംഗങ്ങളെ രാജി വെപ്പിച്ചു ഐഎന്‍ടിയുസി ഉണ്ടാക്കിച്ചു. നൂറുക്കണക്കിനു കേസ് ഞങ്ങള്‍ക്കുമേല്‍ വന്നു. മത്തായി എന്നു പറയുന്ന ഒരു വായ്നോക്കി എസ്ഐ അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് മറ്റൊരു വായ്നോക്കി. അഭ്യന്തരമന്ത്രി ഒരു വായ്നോക്കി വയലാര്രവി. ഇവര്‍ ചെയ്തതാണ്. ഞാനൊരു പ്രസ്താവന ഇറക്കി. 13 പേര്. വണ്‍, ടൂ, ത്രി, ഫോര്‍. ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാണു കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തി കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്. രണ്ടാം പേരുകാരനെ കുത്തിക്കൊന്ന്. മൂന്നാം പേരുകാരനെ തല്ലിക്കൊന്ന്. അതോടുകൂടി ഖദര്‍ വലിച്ചിട്ട് കോണ്‍ഗ്രസുകാര്‍ അവിടെ നിന്നു ഊളിയിട്ടു. പിന്നെ കുറച്ചുനാളത്തേക്കു ഞാനി ഖദറും ഇട്ടോട്ടു നടന്നോട്ടെ എന്നു ചോദിക്കുമായിരുന്നു. കാരണം എന്താ അടിപേടിച്ച്. അതു കൊണ്ട് ഞങ്ങളെ ഒരുമാതിരി വെടിക്കൊട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കാനൊന്നും ആരും നോക്കേണ്ട. ഞങ്ങളിതെല്ലാം കുറെ കണ്ടതാണ്. കാരണം കൈകാര്യം ചെയ്ത ശീലമുണ്ട്. എന്തെല്ലാമാണ് ഇവിടെ പറയുന്നത്. ചന്ദ്രശേഖരന്റെ മരണമെന്നുവച്ചാല്‍ ഇതിനുമുമ്പുവരെ ഇവിടെആരെയും കൊന്നിട്ടില്ലേ.
അഴിക്കോടന്‍ രാഘവന് ജ്വലിക്കുന്ന രക്തസാക്ഷി. കോണ്‍ഗ്രസുകാരും നക്സലേറ്റുകാരും കൂടി കൊന്നില്ലേ. അന്നൊന്നുമില്ലാത്ത ആവേശമാണ് ചന്ദ്രശേഖരന്റെ കാര്യത്തില്‍. ഗാന്ധിജി പോലും തോറ്റുപോകുന്ന വിപ്ലവം. വീരേന്ദ്രകുമാര്‍ എന്നു പറയുന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെ വച്ചു എഴുതിക്കുകയാണ്. എന്നിട്ടു പുരസ്കാരം വാങ്ങിക്കുകയാണ്. വെറൊരുത്തിയുണ്ട്. ബംഗാളില്‍ നിന്നുവന്ന മഹതി. ജ്ഞാനപീഠം ജേതാവ്. ഇപ്പോഴും ബംഗാളില്‍ ആളുകളെ കൊല്ലുമ്പോള്‍ പ്രതികരിക്കാത്തവള്‍ കോഴിക്കോട്ടേക്കുവന്നാണ് പ്രതികരിക്കുന്നത്. ഞങ്ങള്‍ അംഗീകരിക്കില്ല.
തൊട്ടു, കണ്ടു, എന്നൊക്കെ പറഞ്ഞ് വല്ലവരെയും പിടിക്കാതെ ചന്ദ്രശേഖരനെ കൊന്നവരെയാണ് പിടിക്കേണ്ടത്. അതൊന്നും ചെയ്യാതെ ഞങ്ങളെ ഒതുക്കി കളയാനാണ് പരിപാടിയെങ്കില്‍ അങ്ങനെ ഒതുങ്ങുന്നതല്ല. ഞങ്ങള്‍ പലതും ചെയ്യും. അന്നേരം നിയമമൊന്നും പറഞ്ഞ് ഞങ്ങളെ നേരെ വരരുത്. മാര്‍ക്സിസ്റ്റുകാര്‍ അക്രമം നടത്തുന്നുണ്ടെന്ന് പറയാന്‍ ഇടയാക്കരുത്. ഇവിടെ സമാധാനപരമായി പോകണമെന്നേയുള്ളൂ ഞങ്ങള്‍ക്ക്. അതു കൊണ്ടു ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല.
അവിടെ പ്രതിപക്ഷനേതാവ് വി.എസ് പോയി. പോകേണ്ട കാര്യമില്ലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഉത്തമനായ കമ്യൂനിസ്റ്റാണെന്നു പറഞ്ഞ് പ്രസ്താവനയിറക്കിരിക്കുന്നു. പാര്‍ട്ടി പൊളിക്കാന്‍ നടക്കുന്നവനാണോ ഉത്തമ കമ്മ്യൂണിസ്റ്റ്. ഇതിനോടൊന്നും യോജിപ്പില്ല. അക്രമം നടത്തുകയും പാര്‍ട്ടി വിട്ടു പോകുന്നവരെ കൊല്ലുന്നതും ഞങ്ങളുടെ പരിപാടിയല്ല. അതേ സമയം ഞങ്ങളെ കൈകാര്യം ചെയ്താല്‍ തിരിച്ചടിക്കും. ശേഷിയുള്ളിടത്ത് അതനുസരിച്ചു ചെയ്യും. ശേഷി കുറഞ്ഞിടത്ത് പ്രതിഷേധിക്കും. പിന്നെ തീരെ വയ്യെന്ന് വരികയാണെങ്കില്‍ വെളിയില്‍ നിന്നു ആളെ കൊണ്ടുവന്നു തല്ലേണ്ടി വരും.
ഞങ്ങളെ തേജോവധം ചെയ്യാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി കൊലക്കേസ് ഞങ്ങളുടെ തലയില്‍ കെട്ടിവച്ചാല്‍ സര്‍വശക്തിയെടുത്ത് അതിനെ എതിര്‍ക്കും. ആര്‍ക്കും സംശയം വേണ്ട. ഇടയ്ക്കിടെ മുന്നണിയില്‍ നിന്നും ഞങ്ങള്‍ക്കിട്ട് പണിയുന്നവര്‍. സിപിഐ ഉള്‍പ്പെടുന്നവരുടെ നേതൃത്വത്തില്‍ 375 പേരെ കൊന്നു. പന്ന്യന്‍ രവീന്ദ്രനും സഖാക്കളും ഇതൊക്കെ മറന്നോ? ആയിരക്കണക്കിനു കമ്യൂനിസ്റ്റുകാരെ കൊന്ന കാപാലികരായ കോണ്‍ഗ്രസുകാരാണ് ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നത്.
പത്രക്കാര് എഴുതുകയാണ്. വി.എസ്, പ്രകാശ് കാരാട്ടിനു കത്തെഴുതി. ആദ്യം കത്തില്‍ ഉള്ളടക്കമില്ല. ഉള്ളടക്കം അവര്‍ എഴുതി. വി.എസ് അത് തിരുത്തി കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതു കഴിഞ്ഞയുടന്‍ രമേശ് ചെന്നിത്തല പറയുകയാണ്, വി.എസ് പാര്‍ട്ടി വിട്ടു വരുമെന്ന്. കമ്യൂനിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് എല്ലാ ആനുകൂല്യവും പറ്റിയ നേതാവിനോടു വാ. വാ. വാ എന്നു പറയുമ്പോള്‍ ഇതിനോടു പ്രതികരിക്കേണ്ടത് ഞാനാണോ?. അതിനു മര്യാദകാണിക്കേണ്ടത് സഖാവ് വി.എസാണ്. പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്.
പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതിക്ഷിച്ചു. ഇനിയാണെങ്കിലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ ലോബിയെന്ന് പറഞ്ഞ് പത്രക്കാര് ഞങ്ങളെ പേടിപ്പിക്കേണ്ട. ഏതു പ്രതിസന്ധിയുണ്ടായാലും ശരിയായ നിലപാട് സ്വീകരിക്കുന്ന ആളാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. പാഴായ വാക്കുകള്‍ പറയാറില്ല. ഉപയോഗിക്കാറില്ല. കൃത്യമായി പ്രതികരിക്കും. പറഞ്ഞാല്‍ പിന്‍വലിക്കില്ല. അതാണ് പാര്‍ട്ടി സെക്രട്ടറി'.
Also Read:
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Keywords: Kerala, Idukki, Case, Police, High Court of Kerala, Congress, Court,
ഈ പ്രസംഗത്തില്‍ വെളിപ്പെടുത്തിയ ഹൈറേഞ്ചിലെ കോണ്‍ഗ്രസ് നേതാക്കളായിരുന്ന അഞ്ചേരി ബേബി, മുളളന്ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരുടെ വധക്കേസുകള്‍ മണിയെ പിന്തുടരും. 32 വര്‍ഷം മുമ്പ് നടന്നതും പ്രതികളെ കോടതി വെറുതെ വിട്ടതുമായ കേസുകളാണ് മണിപ്രവാളത്തില്‍ ഉയര്‍ത്തെഴുന്നേറ്റത്.
ബി.ബി.സി വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രസംഗത്തിന്റെ പിന്നാമ്പുറം ഇങ്ങനെ. 2012 മെയ് 25 വൈകിട്ട് തൊടുപുഴയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ മണക്കാട് ഗ്രാമത്തില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം. ഉദ്ഘാടകന്‍ ജില്ലാ സെക്രട്ടറി എം.എം മണി. വെറും പ്രാദേശിക പരിപാടിയായതിനാല്‍ മുഖ്യധാരാ മാധ്യമ പ്രതിനിധികളൊന്നും എത്തിയിരുന്നില്ല. വന്നത് പ്രാദേശിക ചാനലായ സി.ടി.വിയുടെ ക്യാമറാമാന് സന്തോഷ് മാത്രം. വേദിയിലേക്ക് കയറും മുമ്പ് സന്തോഷിനെ കണ്ട് സ്വതസിദ്ധ ശൈലിയില്‍ മണിയാശാന് പറഞ്ഞു. ഒന്നും വിട്ടു കളയരുത് കേട്ടോ.
വേദിയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.പി മേരി, ഏരിയാ സെക്രട്ടറി വി.വി മത്തായി തുടങ്ങിയവര്‍. മണി പതിവു രീതിയില്‍ പ്രസംഗം തുടങ്ങി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം. മണിയെ പിന്നീട് ഒന്നര മാസത്തോളം ജയില്‍ വാസത്തിലേക്കും ക്രിമിനല്‍ കേസ് വലയത്തിലേക്കും ഇടുക്കി ജില്ലയിലേക്കുളള പ്രവേശനവിലക്കിലും എത്തിച്ചു.
പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ മണി നടത്തിയ പ്രസംഗം ഇങ്ങനെ- '1982ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു. ശാന്തന്‍പാറ, രാജാക്കാട് മേഖലയില്‍ കോണ്‍ഗ്രസും പോലീസ് ഗുണ്ടകളും തോക്കുമായി എസ്റ്റേറ്റുകളില്‍ പോയി യൂനിയനില്‍നിന്ന് പ്രവര്‍ത്തകരെ രാജിവയ്പിച്ച് ഐ.എന്‍.ടി.യു.സി. ഉണ്ടാക്കിച്ചു. നൂറുകണക്കിന് കേസ് ഞങ്ങള്‍ക്കുമേല്‍ വന്നു.
മത്തായി എന്നുപറയുന്ന ഒരു വായിനോക്കി എസ്.ഐ. അവിടെ. ജില്ലാ പോലീസ് സൂപ്രണ്ട് മറ്റൊരു വായിനോക്കി. ആഭ്യന്തരമന്ത്രി ഒരു വായിനോക്കി വയലാര്‍ രവി. ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി 13 പേര്. വണ്‍, ടു, ത്രീ, ഫോര്‍ ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു, ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായില്ലേ, ഒന്നാം പേരുകാരനെ വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു.
രാത്രി ഒമ്പത് മണിയോടെ യോഗം അവസാനിച്ചെങ്കിലും അന്ന് ആരും ഈ കൊലവെറി പ്രസംഗത്തെക്കുറിച്ച് അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ ചില ചാനലുകളുടെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍. ആയിടെ സി.പി.എമ്മില്‍ നിന്നും രാജിവെച്ച ഒരു നേതാവിന്റെ വിളി. മണി മണക്കാട്ട് ഒരു പ്രസംഗം നടത്തിയിട്ടുണ്ട്. കേട്ടു നോക്കൂ. ചാനലുകാര് സന്തോഷിനെ തേടിപ്പിടിച്ച് പ്രസംഗത്തിന്റെ സി.ഡി സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ഏഷ്യാനെറ്റില്‍ വാര്‍ത്ത വന്നു. വി.എസിനെതിരെ എം.എം മണിയുടെ രൂക്ഷ വിമര്‍ശനം.
അല്‍പ്പം കഴിഞ്ഞപ്പോള്‍ നേതാവിന്റെ വിളി വീണ്ടും. അതല്ല പ്രസംഗത്തില്‍ മറ്റൊരു ബോംബുണ്ട്. ഇതോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ ലേഖകന്‍ വീണ്ടും സി.ഡി കണ്ടു. വാര്‍ത്ത 12 മണിക്ക് ബ്രേക്കിംഗായി പുറത്തുവന്നു. മണിയുടെ കുപ്രസിദ്ധമായ വണ്‍, ടൂ, ത്രി പ്രസംഗം പുറം ലോകമറിഞ്ഞത് അങ്ങനെ.
പ്രസംഗം കേരളത്തെ ഞെട്ടിച്ചതോടെ 1982ല്‍ ഇടുക്കി ജില്ലയില്‍ നടന്ന അഞ്ചേരിബേബി വധം, മുള്ളന്‍ചിറ മത്തായിവധം, മുട്ടുകാട് നാണപ്പന്‍വധം എന്നിവയെക്കുറിച്ച് പ്രത്യേക പോലീസ് സംഘം പുനരന്വേഷണം നടത്തി. ഐ.ജി പത്മകുമാറായിരുന്നു അന്വേഷണ സംഘത്തലവന്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന് 'റിങ്ടോണ്‍' എന്ന പേരില്‍ നടത്തിയ നടപടിയിലൂടെ എം.എം.മണിയെ 2012 നവംബര്‍ 21ന് അറസ്റ്റ് ചെയ്ത് പീരുമേട് സബ്ജയിലിലയച്ചു. 44 ദിവസം ജയിലില്‍ കഴിഞ്ഞ മണിയെ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെ 2013 ജനുവരി മൂന്നിന് ഹൈക്കോടതി ജാമ്യത്തില്‍ വിട്ടു. പിന്നീട് കിടങ്ങൂരിലെ കുടുംബ വീട്ടില്‍ കഴിഞ്ഞ മണി ഏഴു മാസത്തിനും 13 ദിവസത്തിനും ശേഷം 2013 ഓഗസ്റ്റ് 20നാണ് വീണ്ടും ഇടുക്കിയില്‍ കാല്കുത്തിയത്.
ഒരു പ്രസംഗം ജില്ലാ സെക്രട്ടറി സ്ഥാനവും ആറു മാസത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗത്വവും നഷ്ടമാക്കിയെങ്കിലും മണിയെ സംസ്ഥാന നേതാവിന്റെ പരിവേഷത്തിലെത്തിച്ചു. ഇപ്പോഴും കാസര്‍കോട് മുതല്‍ പാറശാല വരെയുളള സി.പി.എം യോഗങ്ങളിലെ സ്റ്റാര്‍ പ്രസംഗകനാണ് മണി. കാലങ്ങള്‍ നീണ്ടേക്കാവുന്ന ക്രിമിനല്‍ കേസുകള്‍ ചുറ്റുമുണ്ടെങ്കിലും, 2013 ഒക്ടോബര്‍ 24ന് എം.എം മണി 16 മാസത്തിന് ശേഷം ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി.
എം.എം മണിക്കു പുറമേ സി.പി.എം ജില്ലാ നേതാക്കന്മാരായിരുന്ന എം.കെ. ദാമോദരന്‍, ഒ.ജി.മദനന് എന്നിവരും മണിയുടെ പ്രസംഗത്തില്‍ പരാമര്‍ശിച്ച യൂത്തു കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായിരുന്നു. 1982 നവംബര്‍ 12നാണു യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് സെക്രട്ടറിയായിരുന്ന അഞ്ചേരി ബേബി കൊലപ്പെട്ടത്. അന്നു കേസിലെ ഏഴു പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.
എം.എം.മണിയുടെ മണക്കാട് പ്രസംഗത്തിന്റെ പൂര്‍ണ രൂപം
'ചന്ദ്രശേഖരന്‍വധം ഞങ്ങളുടെ നയമല്ല. ഞങ്ങള്‍ ചെയ്തിട്ടില്ല. ഇതൊക്കെ ആവര്‍ത്തിച്ചു പറഞ്ഞാലും നിന്നെയൊക്കെ വിടില്ലെന്ന മട്ടിലാണു കോണ്‍ഗ്രസുകാര്‍. പോലീസുകാരും കൂടെകൂടി ഞങ്ങളെ അങ്ങ് ഒലത്തി കളയുമെന്നാണോ? ഞങ്ങള്‍ ചെയ്തതല്ലെന്നു പറഞ്ഞാല്‍ ചെയ്തതല്ല. ചെയ്താണെങ്കില്‍ ആണുങ്ങളെ ചെയ്താണെന്ന് പറയുമല്ലോ. അതിന്റെ ന്യായവും പറയും. അതു പറയാനുള്ള ആര്‍ജവം സി.പി . എമ്മിനുണ്ട്. ഇതു പാര്‍ട്ടി വെറേയാണ്. ചന്ദ്രശേഖരന് മരിച്ചതു നിര്‍ഭാഗ്യകരമാണ്. ഖേദകരമാണ്. ദുഃഖകരമാണ്. പൈശാചികമാണ്. അതിന്റെ കുറ്റവാളികളെ കണ്ടെത്തണം. നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ശിക്ഷിക്കണം. അത് രാഷ്ട്രീയമായിമുതലെടുത്ത് സി.പി എമ്മിനെ കോണകം ഉടുപ്പിക്കാന്‍ നോക്കേണ്ട. അതാണ് ഞങ്ങളുടെ നിലപാട്. അതല്ല ഞങ്ങളെ ഒലത്തിയിട്ടുള്ളൂവെന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി.
ചില പോലീസ് ഉദ്യോഗസ്ഥരും കൂടി ഞങ്ങള്‍ക്കിട്ട് ഒലത്താനാണ് പരിപാടിയെങ്കില്‍ ഞങ്ങള്‍ അതിനെ രാഷ്ട്രീയപരമായും നിയമപരമായുംനേരിടും.അതല്ലാതെ വെറേ എന്താണ് വഴി. ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ആരെല്ലാം പോയി. നാലുവര്‍ഷം മുമ്പു പോയതാണ്. ജനതദാളിനു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം കൊടുത്തു. രണ്ടരവര്‍ഷം സി.പി.എമ്മിന്.
രണ്ടരവര്‍ഷം ജനതാദളിനെന്ന് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഇപ്പോള്‍ റെവ്യൂലേഷന്‍ നടത്താന്‍ റെവ്യൂലനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി ഇറങ്ങിയ ആളാണല്ലോ അന്ന് രണ്ടരവര്‍ഷം പ്രസിഡന്റായി ഇരുന്നത്. രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ തീരുമാനം അട്ടിമറിക്കാന്‍ നോക്കിയവരെ ഞങ്ങള്‍ പുറത്താക്കി. അങ്ങനെ പോയതാണ് ഈ ചന്ദ്രശേഖരനും കൂട്ടരും. ഒഞ്ചിയത്ത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുള്ള റെവ്യൂലഷനായിരുന്നു. അങ്ങനെ പോയതാണ്.
എന്നിട്ടും തിരിച്ചു കൊണ്ടുവരാന്‍ ഞങ്ങള്‍ നോക്കി. കണ്ണൂര്‍ ജില്ല സെക്രട്ടറിക്ക് ഇവരെ പരിചയമുണ്ട് അനുകൂലസ്ഥിതി വന്നതാണ്. ആരോ അതിനു പിന്നില്‍ അണിനിരന്നിട്ടു അവരെ വിലക്കി. അങ്ങനെയാണു തിരിച്ചുവരാതെയിരുന്നത്. അതു കൊണ്ടു പാര്‍ട്ടിയില്‍ നിന്നും പോകുന്നവരെയെല്ലാം കൊല്ലലാണോ ഞങ്ങളുടെ പണി. ഒളിച്ചിരുന്നു കൊല്ലേണ്ട ആവശ്യമുണ്ട്.
അഞ്ചേരി ബേബി |
ഞങ്ങളെ പ്രതികൂട്ടില്‍ കയറ്റിയിട്ടു ഒലത്തുകയാണ്. ഞങ്ങളുടെ ഏരിയ സെക്രട്ടറിയെ പിടിച്ചു. എനിക്കു ദീര്‍ഘവര്‍ഷമായി അറിയാം. അശോകന് ഒന്നും ഒരു കൊലപാതകവും ചെയ്യില്ല. സിപിഎം ചെയ്താല്‍ ചെയ്താണെന്ന് പറയും. പോലീസ് ഓഫീസര്‍മാരോടു ചോദിക്കും.എന്റെ സാറേ നമുക്ക് അത് ചെയ്തേക്കാം. പ്രതികളെ തന്നേക്കാം. ഇവിടുത്തെ പല പോലീസുകാര്‍ക്കും അറിയാമല്ലോ ഞങ്ങള്‍ എങ്ങനെയാണു ചെയ്യുന്നതെന്ന്. നിയമപരമായി കോടതിയില്‍ വരുമ്പോള്‍ കൈകാര്യം ചെയ്താല്‍പോരേ. അതിനു തക്ക പ്രശ്നമുണ്ടോ ഇവിടെ.
ചന്ദ്രശേഖരനെ കൊല്ലാന്‍ എന്താണ് പ്രശ്നം. എന്തു നീതികരണം. ഒരു നീതികരണവുമില്ല. ചന്ദ്രശേഖരനെ കൊന്നതിന്റെ ഗുണം അവര്‍ക്കാണ്. സിപിഎമ്മിനാണോ? നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനെ ധീരമായി നേരിട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനാണോ?. അല്ല. ഉമ്മന്‍ചാണ്ടിക്കാണ്. ചെന്നിത്തലക്കാണ്. കോണ്‍ഗ്രസിനാണ്. അയാള്‍ മരിച്ചതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന് കൊച്ചു കുഞ്ഞിനോടുചോദിച്ചാലും പറയും. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി, യുഡിഎഫ്. അവരാണ് ഗുണഭോക്താവ്. ഗുണഭോക്താക്കളെ കൊല്ലാന്‍ വഴിയുള്ളൂ. ദോഷകമാകട്ടെ സിപി എമ്മിന്.
ഞങ്ങളെ പ്രതികളാക്കി വിചാരണ ചെയ്യുകയാണ്. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഈ പണി ചെയ്യുമോ. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാമാന്യബുദ്ധിയുള്ള ആരെങ്കിലും ഈ പണി ചെയ്യുമോ? ആരും ചെയ്യില്ല.
നൂറുക്കണക്കിനു വീടുകള്‍ക്കും ആയിരക്കണക്കിനു ആളുകള്‍ക്കും ഒഞ്ചിയത്ത് നാശനഷ്ടം ഉണ്ടായി. അനവധി കോടിരൂപ നഷ്ടം.
പോലീസ് അവിടെ നിശബ്ദം. റെവല്യൂഷനറിക്കാരും കോണ്‍ഗ്രസും യുഡിഎഫും ഞങ്ങളുടെ ആളുകളുടെ വീടുകളും സ്വത്തുകളും തകര്‍ത്തു.ഇതിനെല്ലാം ഉത്തരംപറയേണ്ടിവരും. ഇതിനെല്ലാം വിടുപണി ചെയ്തത് ആഭ്യന്തരമന്ത്രിയുടെ ചെരുപ്പു നക്കുന്ന പോലീസുകാരാണ്. നിന്നെയൊന്നും വെറുതെ വിടില്ല. നീയെല്ലാം ഉത്തരം പറയേണ്ടി വരും. ഞങ്ങളെ ഒരു കുന്തവും ചെയ്യില്ല. ചെയ്താല്‍ ചെയ്തെന്ന് പറയും. കേസ് എങ്ങനെയുണ്ടാകുന്നതെന്ന് എനിക്കറിയാം. ഞാനൊരു പത്തിരൂന്നൂറ് കേസില്‍ പ്രതിയായിട്ടുണ്ട്. തോട്ടം സമരത്തിന്.
എന്നെ പ്രതിയാക്കിയതു ഞാന്‍ വഴിയെ പോകാത്ത കേസിലും. എന്റെ പേര് ഒന്നാം നമ്പരാണ്. ഒന്നാം പ്രതിയാണ്. പോലീസ് കേസെടുക്കുന്നതു തോട്ടമുടമകളുടെ പണം കൈപ്പറ്റിയാണ്. എന്നെ ഒന്നും ഒരു കേസിലും ശിക്ഷിച്ചിട്ടില്ല. അതെല്ലാം നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം.
ലക്ഷക്കണക്കിനു പേരെ കൊന്നു കുഴിച്ചുമൂടിയവരാണ് ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് മനസ്ഥാപിക്കാന് വന്നിരിക്കുന്നത്. ഞങ്ങളിത് ഇത് വെറും പൂട പോലെയാണു കാണുന്നത്. അല്ല കണ്ടോ. ഞങ്ങളുടെ എല്ലാം പാര്‍ട്ടി പിരിച്ചുവിടുമെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റവന്മാരും ആവര്‍ത്തിക്കുന്നത്. കളി തുടങ്ങാന്‍ പോകുന്നതേയുള്ളൂ.ഞങ്ങള്‍ വെറും നിരപരാധി. ഇവരെ കൊല്ലുന്നവരെ കൊല്ലാന്‍ കഴിഞ്ഞിട്ടില്ല.
ഞങ്ങളുടെ ടി.എ നസീറിനെ (ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്) വെട്ടികൊന്നവനെയല്ലേ കോണ്‍ഗ്രസുകാര്‍ രക്ഷിച്ചത്. നെടുങ്കണ്ടത്ത് അനീഷ് രാജിനെ കോണ്‍ഗ്രസ് കപാലികരാണ് , പി.ടി.തോമസിന്റെ അനുയായികളാണ് കുത്തി കൊന്നത്. കേസ് പോലും കൈകാര്യം ചെയ്തില്ല. എന്നിട്ടാണു ചന്ദ്രശേഖരന്റെ കാര്യം. ചന്ദ്രശേഖരനൊക്കെ ജീവിച്ചു തീരാറായ ആളാണ്. അതു പോലെയാണോ 22 കാരന് അനീഷ്. സഹാനുഭൂതി ഇവിടെയാണു വേണ്ടത്. അതു കൊണ്ടു ന്യായമൊന്നും പറയണ്ട. ഞങ്ങള്‍ക്കറിയാം. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്നു. 38 വയസുള്ള ചെറുപ്പക്കാരന്. കല്യാണം പോലും കഴിക്കാത്തവന്. ഏരിയകമ്മിറ്റി അംഗമായിരുന്നു. വെട്ടി വെട്ടി കൊന്നു. ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍. ഉമ്മന്‍ചാണ്ടിയുടെ നേരിട്ട് ബന്ധുക്കാരനായിരുന്നു ബാലു. അതിനു തിരിച്ചടിച്ചു. 1982ല്‍ ഞങ്ങള്‍ എന്തെല്ലാം കാണിച്ചു.
ഒ.ജി.മദനന് |
അഴിക്കോടന്‍ രാഘവന് ജ്വലിക്കുന്ന രക്തസാക്ഷി. കോണ്‍ഗ്രസുകാരും നക്സലേറ്റുകാരും കൂടി കൊന്നില്ലേ. അന്നൊന്നുമില്ലാത്ത ആവേശമാണ് ചന്ദ്രശേഖരന്റെ കാര്യത്തില്‍. ഗാന്ധിജി പോലും തോറ്റുപോകുന്ന വിപ്ലവം. വീരേന്ദ്രകുമാര്‍ എന്നു പറയുന്ന ഒരുത്തനുണ്ട്. കൂലിക്ക് ആളെ വച്ചു എഴുതിക്കുകയാണ്. എന്നിട്ടു പുരസ്കാരം വാങ്ങിക്കുകയാണ്. വെറൊരുത്തിയുണ്ട്. ബംഗാളില്‍ നിന്നുവന്ന മഹതി. ജ്ഞാനപീഠം ജേതാവ്. ഇപ്പോഴും ബംഗാളില്‍ ആളുകളെ കൊല്ലുമ്പോള്‍ പ്രതികരിക്കാത്തവള്‍ കോഴിക്കോട്ടേക്കുവന്നാണ് പ്രതികരിക്കുന്നത്. ഞങ്ങള്‍ അംഗീകരിക്കില്ല.
തൊട്ടു, കണ്ടു, എന്നൊക്കെ പറഞ്ഞ് വല്ലവരെയും പിടിക്കാതെ ചന്ദ്രശേഖരനെ കൊന്നവരെയാണ് പിടിക്കേണ്ടത്. അതൊന്നും ചെയ്യാതെ ഞങ്ങളെ ഒതുക്കി കളയാനാണ് പരിപാടിയെങ്കില്‍ അങ്ങനെ ഒതുങ്ങുന്നതല്ല. ഞങ്ങള്‍ പലതും ചെയ്യും. അന്നേരം നിയമമൊന്നും പറഞ്ഞ് ഞങ്ങളെ നേരെ വരരുത്. മാര്‍ക്സിസ്റ്റുകാര്‍ അക്രമം നടത്തുന്നുണ്ടെന്ന് പറയാന്‍ ഇടയാക്കരുത്. ഇവിടെ സമാധാനപരമായി പോകണമെന്നേയുള്ളൂ ഞങ്ങള്‍ക്ക്. അതു കൊണ്ടു ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല.
എം.കെ. ദാമോദരന്‍ |
ഞങ്ങളെ തേജോവധം ചെയ്യാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി കൊലക്കേസ് ഞങ്ങളുടെ തലയില്‍ കെട്ടിവച്ചാല്‍ സര്‍വശക്തിയെടുത്ത് അതിനെ എതിര്‍ക്കും. ആര്‍ക്കും സംശയം വേണ്ട. ഇടയ്ക്കിടെ മുന്നണിയില്‍ നിന്നും ഞങ്ങള്‍ക്കിട്ട് പണിയുന്നവര്‍. സിപിഐ ഉള്‍പ്പെടുന്നവരുടെ നേതൃത്വത്തില്‍ 375 പേരെ കൊന്നു. പന്ന്യന്‍ രവീന്ദ്രനും സഖാക്കളും ഇതൊക്കെ മറന്നോ? ആയിരക്കണക്കിനു കമ്യൂനിസ്റ്റുകാരെ കൊന്ന കാപാലികരായ കോണ്‍ഗ്രസുകാരാണ് ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീര് പൊഴിക്കുന്നത്.
പത്രക്കാര് എഴുതുകയാണ്. വി.എസ്, പ്രകാശ് കാരാട്ടിനു കത്തെഴുതി. ആദ്യം കത്തില്‍ ഉള്ളടക്കമില്ല. ഉള്ളടക്കം അവര്‍ എഴുതി. വി.എസ് അത് തിരുത്തി കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതു കഴിഞ്ഞയുടന്‍ രമേശ് ചെന്നിത്തല പറയുകയാണ്, വി.എസ് പാര്‍ട്ടി വിട്ടു വരുമെന്ന്. കമ്യൂനിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് എല്ലാ ആനുകൂല്യവും പറ്റിയ നേതാവിനോടു വാ. വാ. വാ എന്നു പറയുമ്പോള്‍ ഇതിനോടു പ്രതികരിക്കേണ്ടത് ഞാനാണോ?. അതിനു മര്യാദകാണിക്കേണ്ടത് സഖാവ് വി.എസാണ്. പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്.
പ്രതികരിക്കുമെന്ന് ഞങ്ങള്‍ പ്രതിക്ഷിച്ചു. ഇനിയാണെങ്കിലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ ലോബിയെന്ന് പറഞ്ഞ് പത്രക്കാര് ഞങ്ങളെ പേടിപ്പിക്കേണ്ട. ഏതു പ്രതിസന്ധിയുണ്ടായാലും ശരിയായ നിലപാട് സ്വീകരിക്കുന്ന ആളാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. പാഴായ വാക്കുകള്‍ പറയാറില്ല. ഉപയോഗിക്കാറില്ല. കൃത്യമായി പ്രതികരിക്കും. പറഞ്ഞാല്‍ പിന്‍വലിക്കില്ല. അതാണ് പാര്‍ട്ടി സെക്രട്ടറി'.
ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായി വിവരാവകാശ രേഖ പുറത്തുവന്നു
Keywords: Kerala, Idukki, Case, Police, High Court of Kerala, Congress, Court,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.