മുഖ്യമന്ത്രി പിണറായി വിജയൻ കളളക്കടത്തുകാരുടെ ക്യാപ്റ്റനെന്ന് എം എം ഹസൻ

 


കാസർകോട്: (www.kvartha.com 13.08.2021) മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കടത്തുകാരുടെ ക്യാപ്റ്റനെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് വേളകളിൽ അദ്ദേഹത്തെ കേരളത്തിൻ്റെ ക്യാപ്റ്റനെന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ മരം, സ്വർണം, ഡോളർ കടത്തുകാരുടെ ക്യാപ്റ്റനായി മാറിയിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ കളളക്കടത്തുകാരുടെ ക്യാപ്റ്റനെന്ന് എം എം ഹസൻ


മുഖ്യമന്ത്രിക്ക് മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിനാ ഭയക്കുന്നത്. പ്രതിപക്ഷങ്ങളുടെ ചോദ്യത്തിൽ നിന്ന് പോലും നിയമസഭയിൽ നിന്ന് ഒളിച്ചോടുകയാണ്. സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിത്വം തെളിയിക്കാൻ നിയമസഭയിൽ മറുപടി നൽകേണ്ടതായിരുന്നു.

സ്വപ്ന സുരേഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദേശ വിനിമയ ചട്ട ലംഘന പ്രകാരം മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണം. കേരള-കർണാടക അതിർത്തികളിൽ യാത്ര നിഷേധിക്കുന്നത് കേന്ദ്ര സർകാരിൻ്റെ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. യാത്രാ സ്വാതന്ത്ര്യം ഹനിക്കുന്നത് അതിർത്തി മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കർണാടക സർകാർ തീരുമാനം പുന:പരിശോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.

Keywords:  News, Kerala, State, Kasaragod, Pinarayi Vijayan, M.M Hassan, Smuggling, Chief Minister, Politics, Captain of smugglers, MM Hasan says Chief Minister Pinarayi Vijayan is captain of smugglers.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia