തെറ്റുകള്‍ മനുഷ്യസഹജമാണെന്നും തന്റെ തെറ്റുകള്‍ തിരുത്തേണ്ടത് ജനങ്ങളാണെന്നും ജയരാജന്‍
Nov 16, 2011, 19:50 IST
തിരുവനന്തപുരം: തെറ്റുകള്‍ മനുഷ്യസഹജമാണെന്നും തന്റെ തെറ്റുകള്‍ തിരുത്തേണ്ടത് ജനങ്ങളാണെന്നും ജയില്‍ മോചിതനായ എം.വി ജയരാജന്‍. ജനാധിപത്യത്തില്‍ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്നും സഖാവ് ലെനിന്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥ ശിശുവും ജഡവും മാത്രമെ വിമര്‍ശനത്തിനതീതരായിട്ടുള്ളൂവെന്നും ജയരാജന്‍ പറഞ്ഞു. ഒമ്പതു ദിവസത്തെ ജയില്‍വാസകാലത്ത് ഗാന്ധിജിയുടേതടക്കം 12 പുസ്തകങ്ങള്‍ വായിച്ചു. പാതയോര പൊതുയോഗം നടത്തുന്നതിന് കേരളാ നിയമസഭ പാസാക്കിയ നിയമം നടപ്പാക്കാന്‍ ഗാന്ധിജിയുടെ പിന്മുറക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആര്‍ജ്ജവം കാണിക്കണം. നീതിതേടിയുള്ള പോരാട്ടം ജുഡീഷ്യറിക്കെതിരല്ലെന്നും സഞ്ചാരസ്വാതന്ത്യ്രം അനുവദിച്ചുകൊണ്ടുതന്നെ പാതയോരത്ത് പൊതുയോഗം നടത്താനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. ജയില്‍മോചിതനായശേഷം ജയിലിന് പുറത്ത് ഒരുക്കിയ സ്വീകരണ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summery
Thiruvananthapuram: Mistakes are made by human beings and public are the right force who correct the mistakes, says M.V Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.